Attappadi Road Block: അട്ടപ്പാടി ചുരം റോഡിൽ ലോറികൾ നീക്കി, ഗതാഗതം പുനഃസ്ഥാപിച്ചു
ട്രെയിലർ ലോറികൾ കുടുങ്ങിയതിനെ തുടർന്നാണ് ഇവിടെ ഗതാഗതം തടസ്സപ്പെട്ടത്. ഇതിലൊരു ലോറി മറിയുകയും ചെയ്തതോടെ കിലോ മീറ്ററുകളോളം ദൂരമാണ് ഗതാഗതം തടസ്സപ്പെട്ടത്.
പാലക്കാട്: ട്രെയിലർ ലോറി (Trailer lorry) മറിഞ്ഞ് തടസ്സമുണ്ടായ മണ്ണാർക്കാട്- അട്ടപ്പാടി (Attappadi) ചുരം റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു. അട്ടപ്പാടി ചുരം റോഡിലൂടെ (Attappadi Road) വാഹനങ്ങൾ വീണ്ടും കടത്തിവിട്ടു തുടങ്ങി.
ട്രെയിലർ ലോറികൾ കുടുങ്ങിയതിനെ തുടർന്നാണ് ഇവിടെ ഗതാഗതം തടസ്സപ്പെട്ടത്. ഇതിലൊരു ലോറി മറിയുകയും ചെയ്തതോടെ കിലോ മീറ്ററുകളോളം ദൂരമാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇരു ചക്ര യാത്രികരടക്കം വഴിയിൽ കുടുങ്ങി. രാത്രിയോടെയാണ് സംഭവമുണ്ടായത്.
Also Read: Attappady Block| അട്ടപ്പാടി ചുരം റോഡിൽ ലോറി മറിഞ്ഞു,ഉച്ചയ്ക്ക് 12 ഓടെ ഗതാഗതയോഗ്യമാകും
ലോറികൾ തുടങ്ങി വലിയ വാഹനങ്ങൾ ചുരം റോഡ് വഴി പോകില്ലെന്ന മുന്നറിയിപ്പ് വനം വകുപ്പ് ചെക്പോസ്റ്റിൽ നല്‍കാതിരുന്നതാണ് അപകട കാരണമെന്ന് ആക്ഷേപമുയർന്നിരുന്നു. മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അപകടം ഉണ്ടാവില്ലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.
എന്നാൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ (Forest Department Officer) വ്യക്തമാക്കുന്നത്. മുന്നറിയിപ്പ് അവഗണിച്ചതാണ് ലോറികൾ കുടുങ്ങാൻ കാരണം എന്ന് അഗ്നിരക്ഷാ സേനയും പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...