Actor Bala: നടൻ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം
Attempted Acttack On Actor Bala`s House: ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്ന സമയത്താണ് അക്രമികൾ വീട്ടിലെത്തിയത്. ഇവർ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി
കൊച്ചി: നടൻ ബാലയുടെ വീടിനുനേരെ ആക്രമണ ശ്രമമുണ്ടായെന്ന് പരാതി. ബാല വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം. ഇന്നലെ രാത്രി കാറിലെത്തിയ രണ്ടുപേർ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
Also Read: തലസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം; പോലീസിനുനേരെ വീണ്ടും ബോംബേറ്!
ഇവർ എത്തിയപ്പോൾ ബാലയുടെ ഭാര്യ എലിസബത്ത് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. ഇവർ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല സമീപത്തുള്ള വീടുകളിലും ഇവർ സമാന അന്തരീക്ഷം സൃഷ്ടിച്ചതായിട്ടാണ് റിപ്പോർട്ട്. ഇവർ ലഹരിക്ക് അടിമകളായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും തെളിയുന്നതെന്നാണ് റിപ്പോർട്ട്.
Remya Murder Case: അമ്മ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയെന്ന് മക്കളെ ധരിപ്പിച്ചു; രഹസ്യബന്ധ സംശയം; കൊന്ന് കുഴിച്ചുമൂടി!
ഒന്നര വർഷമായി കാണാനില്ലതിരുന്ന യുവതിയെ താൻ കൊന്നുകുഴിച്ചു മൂടിയതാണെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. കൊച്ചി വൈപ്പിനിൽ നിന്നുമാണ് നാടിനെ നടുക്കിയ സംഭവം പുറത്തുവരുന്നത്. ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകുകയും ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യത്യസ്ത മൊഴി നൽകുകയും ചെയ്തപ്പോൾ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തുവന്നത്.
Also Read: മകരം രാശിയിൽ ത്രിഗ്രഹിയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!
എടവനക്കാട് കൂട്ടുങ്കൽ ചിറ അരക്കപ്പറമ്പിൽ സജീവനാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത്. ഇയാൾ തന്റെ ഭാര്യയായ രമ്യയെ കൊന്ന് വീട്ടുമുറ്റത്താണ് കുഴിച്ചുമൂടിയത്. സജീവനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകീട്ടോടെ അന്വേഷണ സംഘം സജീവൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി മുറ്റം കുഴിച്ചെടുത്ത അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...