തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിക്ക് നേരെ പീഡന ശ്രമം. അട്ടക്കുളങ്ങരയിൽ നിന്ന് മുട്ടത്തറയിലേക്കുള്ള യാത്രാമധ്യേ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മുഹമ്മദ് ജിജാസിനെ പോലീസ് പിടികൂടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓട്ടോയിൽ നിന്ന് ഇറങ്ങിയോടി യുവതി ആശുപത്രിയിൽ ചികിത്സ തേടി. മുഹമ്മദ് ജിജാസിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ് ജിജാസ്.


ALSO READ: പ്രധാനമന്ത്രിക്കും ബിജെപിക്കും സുരേഷ് ഗോപിക്കും വിമർശനം; തൃശൂർ അതിരൂപതയുടെ മുഖപത്രത്തിലെ ലേഖനം തള്ളി അതിരൂപത


മാനവീയം വീഥിയിലെ തല്ലുമാല; കമ്മീഷണർക്ക് റിപ്പോർട്ട് നൽകി മ്യൂസിയം പോലീസ്


തിരുവനന്തപുരം: മാനവീയം വീഥിയിലെ തല്ലുമാലയിൽ കമ്മീഷണർക്ക് റിപ്പോർട്ട് നൽകി മ്യൂസിയം പോലീസ്. നൈറ്റ് ലൈഫ് ആഘോഷങ്ങൾ നിയന്ത്രിക്കണമെന്ന് പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 


കലാപരിപാടികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്നും മൈക്ക് ഉപയോഗം നിയന്ത്രിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. നിശ്ചിത സമയത്തിന് ശേഷം കലാപരിപാടികൾ വിലക്കുന്നത് ഉചിതമെന്നാണ് പോലീസ് പറയുന്നത്. ഒരു സമയം ഒന്നിൽ കൂടുതൽ കലാപരിപാടികൾ അനുവദിക്കരുത്. നിലവിലെ സാഹചര്യം സുരക്ഷാപ്രശ്നം ഉണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മ്യൂസിയം പോലീസിന്റെ റിപ്പോർട്ടിൽ കമ്മീഷണർ തുടർ നടപടിയെടുക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.