തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഐഫോണിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച തമിഴ്നാട് കുംഭകോണം സ്വദേശിയെ കസ്റ്റംസ് പിടികൂടി. ഐഫോണിനുള്ളിലെ ഭാഗങ്ങൾ സ്വർണമാക്കി കടത്താനായിരുന്നു ശ്രമിച്ചത്. 11.50 ലക്ഷം രൂപ വിലവരുന്ന 182.6 1 ഗ്രാം തൂക്കമുള്ള സ്വർണമാണ് പിടികൂടിയത്. അബുദാബിയിൽ നിന്ന് കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഇയാൾ. സംഭവത്തിൽ തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഐഫോണിന്റെ ഉള്ളിലുള്ള ബോർഡ് സ്വർണ്ണ നിറം പൂശിയും. ഫോണിന്റെ ചാർജറും എയർപോർട്ട് ഉൾപ്പെടെയുള്ള ഭാഗങ്ങൾ സ്വർണമാക്കിയും ആയിരുന്നു കടത്താനായി ശ്രമിച്ചത്. എക്സ്-റേ പരിശോധനയിലാണ്  സ്വർണ്ണം കണ്ടെത്തിയത്. ഫോണിൽ സ്വർണത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് ഐഫോൺ ഇളക്കി പരിശോധിച്ചപ്പോഴാണ് നിർമ്മിച്ച ഭാഗങ്ങൾ സ്വർണം നിറം പൂശിയ നിലയിലായിരുന്നു എന്ന് കസ്റ്റംസ് അധികൃതർ തിരിച്ചറിഞ്ഞത്. ഐഫോണിന്റെ ഭാഗങ്ങളെ സ്വർണമാക്കി കടത്താനുള്ള പരീക്ഷണമാണ് സംഘം നടത്തിയത് എന്ന് എയർ യൂണിറ്റ് അധികൃതർ വ്യക്തമാക്കി.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.