ഇടുക്കി: നെടുങ്കണ്ടത്ത് എടിഎം കുത്തി തുറന്ന് മോഷണം നടത്തുവാൻ ശ്രമം. നെടുങ്കണ്ടം ബസ്റ്റാൻഡ് ജംഗ്ഷനിലെ കേരള ബാങ്ക് എടിഎം ആണ് ഇലക്ട്രിക് ഡ്രില്ലർ ഉപയോഗിച്ച് തുറക്കുവാൻ ശ്രമിച്ചത്. നാട്ടുകാരുടെ ഇടപെടലിൽ പ്രതിയെ പോലീസ് പിടികൂടി. തേനി ഉത്തമ പാളയം ഡബ്ല്യു 1 ഈസ്റ്റ് സ്ട്രീറ്റ് സ്വദേശി പളനി ചാമിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇയാൾ വൈകിട്ട് 10 മണിയോടുകൂടി കേരള ബാങ്കിൻറെ എടിഎം കൗണ്ടറിലേക്ക് എത്തുകയും, ഡ്രില്ലർ മെഷീൻ ഉപയോഗിച്ച് എടിഎമ്മിലെ പണം നിക്ഷേപിച്ച ഭാഗം തുറക്കുവാൻ ശ്രമിക്കുകയുമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.


ALSO READ: വയനാട് മീനങ്ങാടിയിൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍


പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതി സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്ക് എടിഎം തകർക്കുവാൻ സാധിച്ചില്ല. പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.