Trivandrum: പുനലൂർ - ചെങ്കോട്ട സെക്ഷനിൽ  ഭഗവതിപുരത്തിനും ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനുമിടയിൽ ഇന്നലെ രാത്രി മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഇതുവഴിയുള്ള  ട്രെയിനുകൾ ഭാഗികമായി റദ്ദ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച 12-ന് കൊല്ലത്തുനിന്നും പുറപ്പെടുന്ന കൊല്ലം - ചെന്നൈ എഗ്മോർ  എക്‌സ്പ്രസ്(ട്രെയിൻ നമ്പർ - 16102), കൊല്ലത്തിനും ചെങ്കോട്ടക്കും ഇടയിൽ ഭാഗികമായി റദ്ദാക്കി. തീവണ്ടി ചെങ്കോട്ടയിൽ നിന്നാവും സർവീസ് ആരംഭിക്കുക.


Also Read: Indian Railway: ട്രെയിനിൽ സീറ്റ് ഒഴിവുണ്ടെങ്കില്‍ alert, ഉടന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം, IRCTC ഒരുക്കുന്ന പുതിയ സൗകര്യത്തെക്കുറിച്ച് അറിയാം


തിങ്കളാഴ്ച പുറപ്പെട്ട പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ്പ്രസ്(16792) പുനലൂരും,ചെന്നൈ എഗ്‌മോർ - കൊല്ലം പ്രതിദിന എക്‌സ്പ്രസ്(16101) ചെങ്കോട്ടയിലും യാത്ര അവസാനിപ്പിച്ചു. രാത്രി 11.20ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടേണ്ട തിരുനെൽവേലി  - പാലക്കാട്  പാലരുവി എക്സ്പ്രസ്(16791) പുനലൂർ നിന്നാണ് പാലക്കാടേക്ക് സർവീസ് നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.