ആറ്റിങ്ങല്‍ ഇരട്ടക്കൊല: നിനോ മാത്യുവിനു വധശിക്ഷയും, അനുശാന്തിയ്ക്ക് ജീവപര്യന്തവും!
ആറ്റിങ്ങള്‍ ഇരട്ടകൊലകേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും, രണ്ടാംപ്രതി അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തവും തടവും കോടതി വിധിച്ചു. തന്‍റെ മകളെക്കാള്‍ പ്രായം കുറഞ്ഞ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തി. കാമപൂർത്തീകരണത്തിന് അമ്മയുടെയും കുഞ്ഞിന്‍റെ ജീവിതം ബലിയാടാക്കി. അപൂര്‍വങ്ങളില്‍ അപൂര്‍വമായിട്ടാണ് ഇ കേസിനെ കോടതി വിശേഷിപ്പിച്ചത്. രണ്ടാം പ്രതി അനുശാന്തിയുടെ ആരോഗ്യ നില കണക്കിലെടുത്തും, നേരിട്ട് കുറ്റകൃത്യം ചെയ്യാഞ്ഞതു കൊണ്ടും ജീവപര്യന്തം മാത്രമേ കോടതി വിധിച്ചുള്ളൂ. എന്നാല്‍ ഇരുവരും അൻപത് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി പറഞ്ഞു. അനുഷന്തിയെ മാതൃത്വത്തിന് അപമാനമെന്നാണ് കോടതി വിമര്‍ശിച്ചത്, മാത്രമല്ല, തന്നെ കുഞ്ഞിനെ കൊന്ന അമ്മായി ചിത്രികരിക്കല്ലെ എന്ന അനുശാന്തിയുടെ വാദവും കോടതി തള്ളി.
2014 ഏപ്രില്‍16നായിരുന്നു നാടിനെ നടുക്കിയ അ ഇരട്ടകൊലപാതകം.ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമായിരുന്നു കൂട്ടക്കൊലയ്ക്കു നിനോ മാത്യു എത്തിയത്. അതിന് സഹായിയായി അനുശാന്തിയും. കുട്ടിയെ ഒക്കത്ത് വെച്ച് അടുക്കളയിലേക്ക് പോകുന്ന ലിജിഷിന്‍റെ അമ്മ ഓമനയെ പിന്നില്‍ നിന്ന് അടിച്ചു വിഴ്ത്തിയ നിനോ പിന്നെ കശാപ്പു ചെയ്തത് ഓമനയുടെ കൈകളിൽ നിന്നും തെറിച്ചുവീണു നിലവിളിച്ച 3 വയസുള്ള ലിജിഷിന്‍റെ കുഞ്ഞിനെയാണ്. അതിന് ശേഷം ലിജിഷിനെയും ഒന്നാം പ്രതി ആക്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. അതിന് ശേഷം രക്‌തപ്പാടുകൾ തുടയ്‌ക്കാൻ പഴയ ബനിയൻ ഉൾപ്പെടെ തുണികൾ, ചോരതെറിച്ച വസ്‌ത്രം മാറി പുതിയതു ധരിക്കാൻ വസ്‌ത്രം എന്നിവയെല്ലാം അനുശാന്തിയാണ് ചെയ്തുകൊടുത്തത്.