Pink Police Issue | `സ്ഥലമാറ്റം ശിക്ഷ അല്ല` പിങ്ക് പോലീസ് വിഷയത്തിൽ പെൺക്കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
ഐഎസ്ആർഒ ചാര കേസിൽ പ്രതിയായി ചേർക്കപ്പെട്ട നമ്പി നാരയണൻ കേസിനെ ആസ്പദമാക്കിയാണ് കോടതി സർക്കാരിനോട് നഷ്ടപരിഹാരം നൽകണമെന്ന് നിർദേശിച്ചിരിക്കുന്നത്
കൊച്ചി : തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പോലീസിന്റെ (Pink Police) പരസ്യ വിചരണയ്ക്ക് വിധേയയായ പെൺക്കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി (Kerala High Court). അതേസമയം സംഭവത്തിൽ സ്ഥലമാറ്റം നൽകിയത് ശിക്ഷയായി കാണാൻ സാധിക്കില്ലയെന്നും പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ശിക്ഷ നടപടി എന്തുകൊണ്ട് എടുക്കുന്നില്ലയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.
അമ്പത് ലക്ഷം രൂപയാണ് പെൺക്കുട്ടി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഐഎസ്ആർഒ ചാര കേസിൽ പ്രതിയായി ചേർക്കപ്പെട്ട നമ്പി നാരയണൻ കേസിനെ ആസ്പദമാക്കിയാണ് കോടതി സർക്കാരിനോട് നഷ്ടപരിഹാരം നൽകണമെന്ന് നിർദേശിച്ചിരിക്കുന്നത്. എന്നാൽ അത്രയും തുക നഷ്ടപരിഹരാമായി നൽകാൻ സാധിക്കില്ലയെന്നും കോടതി പെണക്കുട്ടിയുടെ അഭിഭാഷകയോട് വ്യക്തമാക്കുകയും ചെയ്തു.
ALSO READ : High court | പിങ്ക് പോലീസിന്റെ പരസ്യവിചാരണ: കാക്കിയുടെ അഹന്ത; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
നഷ്ടപരിഹാരത്തെ കുറിച്ച് സംസ്ഥാന സർക്കാർ ഇതുവരെ നിലപാട് അറിയിക്കാത്തതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തന്നെ നിർദേശം നൽകിയത്. എന്നാൽ സർക്കാരുമായി ആലോചിച്ചതിന് ശേഷം മാത്രമെ മറുപടി നൽകാനാകൂയെന്നാണ് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതിന് കോടതി ഡിസംബർ 20ത് തിങ്കളാഴ്ച വരെ സമയം അനുവദിക്കുകയും ചെയ്തു.
ALSO READ : Attingal Pink Police Issue | ഉദ്യോഗസ്ഥക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി
ഉദ്യോഗസ്ഥയ്ക്കെതിരെയുള്ള അച്ചടക്ക നടപടി വൈകുന്നതിന് കോടതി ഡിജിപിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് അവർക്ക് ദോഷമായി മാത്രമെ ബാധിക്കൂ എന്ന് കോടതി ഡിജിപിയോട് വ്യക്തമാക്കി.
സംഭവത്തിൽ മാപ്പ് ആപേക്ഷിച്ച് ഉദ്യോഗസ്ഥ രേഖമൂലം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മാപ്പ് അംഗീകരിക്കുന്നില്ലയെന്ന് കോടതിയോട് പെൺക്കുട്ടിയുടെ അഭിഭാഷക അറിയിച്ചു. കുട്ടിയ്ക്ക് അർഹമായ നീതി അധികൃതരിൽ നിന്ന് ലഭിച്ചിട്ടില്ലയെന്നും കോടതിയോട് അഭിഭാഷക അറിയിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...