അന്നമെത്തിച്ച് തരുന്നവരെ പുച്ഛിക്കുന്ന ചിലർ
സ്വിഗ്ഗി, സൊമാറ്റോ പോലെയുള്ള ഓണ്‍ലെൻ ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യാത്തവർ ഇന്നത്തെക്കാലത്ത് വളരെ ചുരുക്കം ആയിരിക്കും.
സ്വിഗ്ഗി, സൊമാറ്റോ പോലെയുള്ള ഓണ്‍ലെൻ ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യാത്തവർ ഇന്നത്തെക്കാലത്ത് വളരെ ചുരുക്കം ആയിരിക്കും.
മഴയെന്നോ വെയിലെന്നോ മഞ്ഞെന്നോ കാറ്റെന്നോ ഇല്ലാതെ ആവശ്യക്കാര്‍ക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ കൃത്യ സമയത്ത് എത്തിച്ച് നൽകാൻ ഇരുചക്ര വാഹനങ്ങളിൽ ഓടി നടക്കുന്ന ചിലരെ നമ്മൾ എന്നും കാണാറുമുണ്ട്. എന്നാൽ ഇവര്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെപ്പറ്റി മനസ്സിലാക്കുന്നർ ചുരുക്കം ആയിരിക്കും.
Also Read: കേരളത്തിൽ കുറവ്; ഏറ്റവും കൂടുതൽ മദ്യഉപഭോഗം ഒഡിഷയിലും ഗോവയിലും
ഭക്ഷണം ഓർഡര്‍ ചെയ്യുന്ന പല ഉപഭോക്താക്കൾക്കും ഇത്തരം ആൾക്കാർ താഴേയ്ക്കിടയില്‍ ഉള്ളവരാണെന്ന ചിന്താഗതിയുണ്ട്. ഒരു ഓർഡർ എത്തിച്ച് നൽകി അടുത്ത സ്ഥലത്തേക്ക് പോകാനുള്ള തിരക്കിൽ നിൽക്കുമ്പോൾ പലരും അത് വീടിന് പുറത്തിറങ്ങി വാങ്ങാൻ പോലും തയ്യാറാകാറില്ല. എന്നാൽ പത്ത് നിലയുള്ള ഫ്ലാറ്റ് ആണെങ്കിൽ പോലും ഇവർ യാതൊരു പരാതിയും ഇല്ലാതെ ഉപഭോക്താക്കളുടെ വാതിലിന് മുന്നിൽ ഭക്ഷണം കൊണ്ട് കൊടുക്കുന്നു.
പലരും ഭക്ഷണം എത്തിച്ച് നൽകാൻ താമസിച്ചാൽ ഇവരെ ചീത്ത പറയുകയും അപമാനിക്കുകയും ചെയ്യാറുണ്ട്. ഹോട്ടലുകളിൽ ഭക്ഷണം തയ്യാറാക്കാൻ താമസിച്ചാലോ, ഭക്ഷം എത്തിച്ച് നൽകുന്നതിനിടക്ക് ഗതാഗത തടസ്സം ഉണ്ടായാലോ പലരും ഡെലിവറി പാർട്ട്നേഴ്സിനെ ശകാരിക്കും. ചുരുക്കം ചിലർ മാത്രമേ എന്തുകൊണ്ട് വൈകി എന്ന് സമാധാനമായി അവരോട് ചോദിക്കാറുള്ളു. പല ഉപഭോക്താക്കളും ഭക്ഷണം എത്തിച്ച് നൽകാനായി ഫോൺ ചെയ്താൽ പൊലും എടുക്കാറില്ല.
Also Read: Tourist Bus Catches Fire: കണ്ണൂരിൽ നിന്നും ഗോവയ്ക്ക് പോയ ടൂറിസ്റ്റ് ബസിന് തീപിടിച്ചു
സ്വിഗ്ഗി, സൊമാറ്റോ പോലെയുള്ള ആപ്പുകൾ എപ്പോഴും ഡെലിവറി പാർട്നർമാർ ഉന്നയിക്കുന്ന പരാതികൾ കേൾക്കാൻ തയ്യാറാകാറില്ല. എന്നാല്‍ ഉപഭോക്താക്കൾ എന്തെങ്കിലും പരാതി ഉന്നയിച്ചാൽ അതിന്‍റെ പേരിൽ ഡെലിവറി പാർട്നേഴ്സിനെതിരെ നടപടികൾ സ്വീകരിക്കാറുണ്ട്. പലപ്പോഴും ഇവർക്ക് എന്താണ് പറയാൻ ഉള്ളതെന്ന് പോലും കേൾക്കാൻ കമ്പനികൾ തയ്യാറാകുന്നില്ല. മാത്രമല്ല പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്താൽ പോലും കമ്പനികൾ ഇവർക്ക് നല്‍കുന്ന ആനുകൂല്യങ്ങൾ വളരെ കുറവ് ആണ്.
ഇത്തരത്തിൽ ഒട്ടനവധി പ്രതിസന്ധികൾ ഈ മേഖലയിൽ നിലനിൽക്കുന്നു എങ്കിലും പലരും ഈ ജോലി ചെയ്യുന്നത് ആസ്വദിക്കാറുണ്ട്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ ഇന്ന് ഈ മേഖലയിലേക്ക് കടന്ന് വരാൻ തയ്യാറാകുന്നുണ്ട്. ഒരുപാട് വിദ്യാർത്ഥികൾ ഒഴിവ് സമയങ്ങളിൽ ഡെലിവറി പാർട്ട്നർ ആയി ജോലി ചെയ്യാറുണ്ട്. ഇത് പഠനത്തിനിടയിലും തൊഴിൽ ചെയ്ത് പണം സമ്പാദിക്കാൻ നിരവധി വിദ്യാർത്ഥികൾക്കും പ്രോത്സാഹനം ആകാറുണ്ട്.
Also Read: ഇന്ധനവില കത്തിക്കയറുന്നു; 10 ദിവസത്തിനിടെ വർധിച്ചത് 7 രൂപയിലധികം!
ഇത്തരത്തിൽ ഉള്ളവർ ഉപഭോക്താക്കൾ തങ്ങളെ ബഹുമാനിക്കണം എന്നൊന്നും ആഗ്രഹിക്കുന്നില്ല. എന്നാൽ ഭക്ഷണം എത്തിച്ച് നൽകുമ്പോൾ ആയാലും വിളിക്കുമ്പോൾ ആയാലും ഉപഭോക്താക്കളുടെ മാന്യമായ പെരുമാറ്റവും സൗമ്യമായ ചിരിയും ഇവർ പ്രതീക്ഷിക്കുന്നുണ്ട്. ഇനിയെങ്കിലും നമുക്ക് അന്നം എത്തിച്ച് തരുന്ന നമ്മളിൽ ഒരുവർ ആയ ഇവരോട് നല്ല രീതിയിൽ പെരുമാറാൻ ശീലിക്കണം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.