തിരുവനന്തപുരം: 12 ലക്ഷത്തിന്റെ നിയമപുസ്തകങ്ങൾ തിരുവനന്തപുരം സർവകലാശാലയുടെ  കാര്യവട്ടം ക്യാമ്പസിന് സൗജന്യമായി സമ്മാനിച്ച് അറ്റോണി ജനറൽ കെ കെ വേണുഗോപാൽ. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ക്യാമ്പസിലെ നിയമ വിഭാഗം  കത്ത് നൽകിയതിന് പിന്നാലെയാണ് ഗവേഷണ വിദ്യാർഥികൾക്കും നിയമ വിദ്യാർഥികൾക്കും ആശ്വാസമായ അറ്റോണി ജനറലിന്റെ ഇടപെടൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച് 53 വാല്യങ്ങളുള്ള ചിസം ഓൺ പേറ്റന്റ്സ് എന്ന പുസ്തകമാണ് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സൗജന്യമായി വാങ്ങി നൽകിയത്. നാലു ലക്ഷം രൂപ മാത്രം വാർഷിക ഫണ്ടുള്ള  കാര്യവട്ടം ക്യാമ്പസിലെ നിയമ വിഭാഗത്തിന് 12 ലക്ഷം വിലവരുന്ന പുസ്തകം സ്വന്തമായി വാങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. 

Read Also: ആരോഗ്യ മേഖലയില്‍ ഒരു വര്‍ഷം കൊണ്ട് 386 തസ്തികകള്‍


ഇതിനെത്തുടർന്നാണ് നിയമ വിഭാഗം മേധാവി ഡോ. സിന്ധു തുളസീധരൻ സഹായം ആവശ്യപ്പെട്ട്  അറ്റോണി ജനറലിനു കത്തയച്ചത്. കത്തിനോട് അനുകൂലമായി പ്രതികരിച്ച അറ്റോണി ജനറൽ ഒരുമാസത്തിനുള്ളിൽ  പുസ്തകം ക്യാമ്പസിൽ എത്തിച്ചു. വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ  നിയമ വിഭാഗം പ്രൊഫസറായിരുന്ന  ഡൊണാൾഡ് എസ് ചിസം 1978 ൽ പ്രസിദ്ധീകരിച്ച  ബൃഹത് ഗ്രന്ഥമാണ് ചിസം ഓൺ പേറ്റന്റ്സ്. 


ഗ്രന്ഥത്തിൽ അമേരിക്കയിലെ 1170 കേസുകൾ പരാമർശിക്കുന്നുണ്ട്. അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ പിതാവും ബാരിസ്റ്ററുമായിരുന്ന എം കെ നമ്പ്യാരുടെ പേരിൽ പ്രത്യേക വിഭാഗമായി പുസ്തകം സൂക്ഷിക്കാനാണ്  സർവകലാശാലയുടെ  തീരുമാനം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ