Attukal Pongala 2024: ആറ്റുകാൽ പൊങ്കാല മഹോത്സവം: വിപുലമായ സജ്ജീകരണങ്ങളുമായി ആരോഗ്യവകുപ്പ്
Attukal pongala: ഫെബ്രുവരി 17 മുതൽ 26 വരെ രാവിലെ 7 മുതൽ 10 വരെ രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടർമാർ സ്റ്റാഫ് ന്യൂസ് അറ്റൻഡർ എന്നിവരുടെ സേവനം ക്ഷേത്ര പരിസരത്ത് ലഭ്യമാകുന്നതായിരിക്കും.
നാളെ കൊടിയേറി 10 ദിവസം നീണ്ടുനിൽക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് വിപുലമായ സജ്ജീകരണങ്ങളുമായി ആരോഗ്യവകുപ്പ്. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ ടീം, പബ്ലിക് ഹെൽത്ത് ടീം, സാനിറ്റേഷൻ ടീം എന്നിങ്ങനെ സംഘങ്ങളായി തിരിഞ്ഞാണ് പ്രവർത്തനം നടപ്പാക്കുക. 9447220462 ആണ് കൺട്രോൾ റൂം നമ്പർ. അഡീഷണൽ ഡിഎംഒയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ ആണ് കൺട്രോൾ റൂം സജ്ജീകരിച്ചിരിക്കുന്നത്.
ഫെബ്രുവരി 17 മുതൽ 26 വരെ രാവിലെ 7 മുതൽ 10 വരെ രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടർമാർ സ്റ്റാഫ് ന്യൂസ് അറ്റൻഡർ എന്നിവരുടെ സേവനം ക്ഷേത്ര പരിസരത്ത് ലഭ്യമാകുന്നതായിരിക്കും. രണ്ട് 108 ആംബുലൻസുകളുടെ മുഴുവൻ സമയ സേവനവും ലഭ്യമാകും. കുത്തിയോട്ട ബാലന്മാർക്കായി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് വൈദ്യസഹായം നൽകുന്നവനെ ഒരു സമയം രണ്ട് ശിശുരോഗ വിദഗ്ധർ സ്റ്റാഫ് നേഴ്സിങ് അസിസ്റ്റന്റ് ഉൾപ്പെടുന്ന മെഡിക്കൽ സംഘവും 24 മണിക്കൂറും ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കും.
ALSO READ: വീണാ വിജയന്റെ കാര്യത്തിൽ ഞാൻ പ്രതികരിക്കേണ്ടതില്ല, അത് കമ്പനിക്കാര്യം; എം വി ഗോവിന്ദൻ
മണക്കാട് ക്ഷേത്ര പരിസരത്തും മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള കേന്ദ്രമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തിക്കും നഗരപരിധിയിൽ 16 അർബൻ സെന്ററുകൾ പ്രാഥമിക ശുശ്രൂഷ നൽകുന്ന ഫീൽഡ് ഹോസ്പിറ്റൽ ആയി പ്രവർത്തിക്കും. പൊള്ളൽ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായാൽ അത് നേരിടുന്നതിന് വേണ്ടി 30 കിടക്കകളും ഐസിയുവും സജ്ജമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.