തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ നടത്താൻ തീരുമാനിച്ചിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് (Auto Taxi Strike) മാറ്റിവെച്ചു. ഗതാഗത മന്ത്രി ആന്റണി രാജുമായിട്ടുള്ള ചർച്ചയ്ക്ക് ശേഷമാണ് ഓട്ടോ ടാക്സി തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവെച്ചതെന്ന് സംഘടനകൾ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ അതേസമയം കേരളത്തിലെ ഓട്ടോ ടാക്സി നിരക്കുകൾ വർധിപ്പിക്കുമെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ സൂചന നൽകി. ചാർജ് വർധന ന്യായമാണെന്നും നിരക്ക് വർധന എങ്ങനെയായിരിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ ചുമതലരപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.


ALSO READ :  Price Hike| തെല്ല് ആശ്വാസം, ഇത്രയും സാധനങ്ങളുടെ വില കുറച്ചു സപ്ലൈകോ


കൂടാതെ കള്ള ടാക്സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 2018ലായിരുന്നു സംസ്ഥാനത്ത് അവസാനമായി ഓട്ടോ ടാക്സി നിരക്ക് വർധിപ്പിച്ചത്. 


ALSO READ : Maruti Suzuki | അടുത്ത മാസം മുതൽ മാരുതി സുസൂക്കി കാറുകളുടെ വില വർധിപ്പിക്കും


ഇന്ധവിലയും മറ്റ് ചിലവുകളും വർധിച്ച സാഹചര്യത്തിൽ മോട്ടോർ വാഹനങ്ങളുടെ നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളികൾ നാളെ പണിമുടക്ക് പ്രഖ്യാപിച്ചത്. മിനിമം ചാർജിൽ അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക