EP Jayarajan autobiography controversy: ആത്മ കഥാ വിവാദം; പകർപ്പവകാശം ആർക്കും കൊടുത്തിട്ടില്ല, ഉത്തരവാദിത്തം ഡിസി ബുക്ക്സിന്!
EP Jayarajan autobiography controversy: പുസ്തക പ്രകാശനം ഞാനറിയാതെയാണ് ഡിസിയുടെ ഫെയ്സ് ബുക്കിൽ വന്നത്. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.
ആത്മകഥാ വിവാദത്തിൽ ഡിസി ബുക്ക്സിനെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. ആത്മ കഥ ചോർന്നത് ആസൂത്രണമാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു.
കരാർ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും ഒരു കോപിയും ആർക്കും നൽകിയിട്ടില്ലെന്നും ഇപി പറഞ്ഞു.വളരെയടുത്ത ബന്ധമുള്ള ഒരു മാധ്യമപ്രവത്തകനെ എഴുതിയ കാര്യങ്ങള്‍ ഏല്‍പിച്ച് എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. അയാൾ കൃത്യമായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ആത്മകഥ ചോര്‍ന്നതിന് ഉത്തരവാദിത്തം ഡി.സി ബുക്‌സിനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസാധകർ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും ഡിസി ബുക്കസ് സ്വീകരിച്ചിട്ടില്ല. പുസ്തക പ്രകാശനം ഞാനറിയാതെയാണ് ഡിസിയുടെ ഫെയ്സ് ബുക്കിൽ വന്നത്. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: നാട്ടിക അപകടം: മദ്യ ലഹരിയിൽ വാഹനമോടിച്ചത് ലോറിയുടെ ക്ലീനർ; ഡ്രൈവറും ക്ലീനറും അറസ്റ്റിൽ
പിഡിഎഫ് ഫോർമാറ്റിലാണ് വാട്സാപ്പിൽ ഉൾപ്പെടെ അവർ നൽകിയത്. പുസ്തകത്തിന്റെ പിഡിഎഫ് പ്രചരിച്ചാൽ അത് വിൽപനയെ ബാധിക്കില്ലേ? പ്രസാധക സ്ഥാപനങ്ങൾ ഇത്തരത്തിലുള്ള എന്തെങ്കിലും നടപടി സ്വീകരിക്കുമോയെന്നും ഇപി ജയരാജൻ ചോദിച്ചു.
തെരഞ്ഞെടുപ്പ് ദിവസമാണ് ഈ നീക്കം നടക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് ആദ്യമായി വാർത്ത വരുന്നത്. ടൈംസ് ഓഫ് ഇന്ത്യയിൽ സാധാരണ ഗതിയിൽ ഇത്തരമൊരു വാർത്ത ലളിതമായി വരുമോ. ബോധപൂര്‍വം വാര്‍ത്ത സൃഷ്ടിച്ചുകൊണ്ട് പാര്‍ട്ടിക്ക് അകത്തും പുറത്തും അവഹേളിക്കുക എന്ന ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ പുസ്തക വിവാദത്തിൽ പബ്ലിക്കേഷൻസ് വിഭാഗം മാനേജർ എ.വി ശ്രീകുമാറിനെ ഡിസി ബുക്ക്സ് സസ്പെൻഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാർ നടപടികളിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ ഇ.പി ജയരാജനുമായി കരാറുണ്ടാക്കിയിട്ടില്ലെന്നാണ് ഡി.സി ബുക്സ് ഉടമ ഡി.സി രവി പോലീസിന് നല്‍കിയ മൊഴി. നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ടേ ഡി.സി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുള്ളൂവെന്ന് ഫെയ്സ് ബുക്ക് പേജിൽ വിശദീകരണം നൽകിയിരുന്നു.
അതേസമയം കോട്ടയം ഡിവൈഎസ്പി ഡിജിപിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.