വൈക്കം:  പിന്നോട്ടെടുക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ കായലിലേക്ക് മറിഞ്ഞു. വൈക്കം കായലോരത്തെ ജങ്കാർ ജെട്ടിക്ക് സമീപമാണ് സംഭവം.  വെള്ളത്തിൽ മുങ്ങിത്താണ ഓട്ടോറിക്ഷയുടെ ഡോർ തുറന്ന് ഡ്രൈവറായ യുവതി കരയ്ക്ക് കയറിയതിനാൽ അപകടം ഒഴിവായി.വൈക്കം മറവൻതുരുത്ത് ഐ എച്ച് ഡി പി കോളനിയിൽ കലാലയത്തിൽ ബിന്ദു (38)വാണ്  അപകടത്തിൽപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യുവതിയെ ഉടൻ പ്രദേശവാസികൾ വൈക്കം താലുക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രുഷ നൽകി.  യാത്രക്കാരെ ജങ്കാർ ജെട്ടിക്കു സമീപം ഇറക്കിയ ശേഷം ഓട്ടോറിക്ഷ പിന്നോട്ടെടുത്തപ്പോൾ നിയന്ത്രണം വിട്ടു മറിഞ്ഞതാണെന്നാണ് യുവതി പറയുന്നത്. അതേ സമയം യുവതിയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് പോലിസ് പറയുന്നു. നാട്ടുകാർ  വടമുപയോഗിച്ച് ഒരു മണിക്കൂറോളം ശ്രമം നടത്തിയാണ് ഒട്ടോ റിക്ഷ കരയ്ക്കെത്തിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.