കണ്ണൂർ: കണ്ണൂർ കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ മുളിയത്തോട് പ്രദേശത്ത് പ്രാഥമിക വിദ്യാലയം വേണമെന്ന ആവശ്യം ശക്തമാകുന്നു. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 72 സെന്‍റ് സ്ഥലം കണ്ടെത്തിയെങ്കിലും ഇത് ഏറ്റെടുക്കാനുള്ള വലിയ തുക സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ പ്രധാന കുടിയേറ്റ മേഖലയായ കല്ലുവളപ്പ്, പൂവത്തിൻ കീഴ്,  മുളിയാത്തോട് ചേരിക്കൽ, കിഴക്ക് വയൽ തുടങ്ങിയ പ്രേദേശങ്ങളിൽ ഉള്ളവർ ഒരു പ്രാഥമിക വിദ്യാളയത്തിനായി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടായി. 500 ലധികം കുടുംബങ്ങൾ ഉള്ള ഈ പ്രദേശവാസികൾക്ക് തങ്ങളുടെ കുട്ടികളെ ഒരു പ്രാഥമിക വിദ്യാലയത്തിലേക്ക് എത്തിക്കണമെങ്കിൽ നാല് കിലോമീറ്റർ എങ്കിലും പോവേണ്ട അവസ്ഥയാണുള്ളത്.

Read Also: Kerala Sslc Results 2022: ഗോപാലേട്ടൻറെ പശു വരെ പാസായ എസ്എസ്എൽസി കാലം; ട്രോളി കൊന്നില്ലന്നേയുള്ളു


നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് സ്കൂളിന് സ്ഥലം കണ്ടെത്തിയാൽ വിദ്യാലയം അനുവദിക്കാമെന്ന് ഭരണാധികാരികൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലം എം.പിയുടെയും എം.എൽ.എയുടെയും നേതൃത്വത്തിൽ ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചു. 


ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 72 സെന്റ് സ്ഥലം മുളിയാത്തോട് കണ്ടെത്തിയെങ്കിലും ഇത് ഏറ്റെടുക്കണമെങ്കിൽ 50 ലക്ഷം രൂപയോളം ചിലവ് വരും. ഭീമമായ ഈ തുക കണ്ടെത്താനുള്ള ശ്രത്തിലാണ് ജനകീയ കമ്മിറ്റിയും ഒപ്പം നാട്ടുകാരും. ഇവിടുത്തുകാരുടെ നാല് പതിറ്റാണ്ടായുള്ള പ്രാഥമിക വിദ്യാലയം എന്ന ആഗ്രഹം സഫലമാകണമെങ്കിൽ സുമനസ്സുകൾ കൈകോർക്കണം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.