ഇന്ധനക്ഷമതാ പുരോഗതി; കെഎസ്ആർടിസിക്ക് ദേശീയ പുരസ്കാരം
3000 ബസ്സുകളിൽ കൂടുതൽ ഓപ്പറേറ്റ് ചെയ്യുന്ന സംസ്ഥാന ഗതാഗത കോർപ്പറേഷൻ വിഭാഗത്തിൽ . 3 ലക്ഷം രൂപയും, ട്രോഫിയുമാണ് പുരസ്കാരം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കീഴിലുള്ള പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ ഏർപ്പെടുത്തിയ 'സാക്ഷം' ദേശീയ പുരസ്കാരം കെഎസ്ആർടിസിക്ക്. 2020- 21 വർഷത്തിൽ മുൻ കൊല്ലത്തെ അപേക്ഷിച്ച് ഇന്ധനക്ഷമതാ പുരോഗതി കൈവരിച്ചതിനുള്ള ദേശീയ തലത്തിലുള്ള രണ്ടാം സ്ഥാനമാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്.
3000 ബസ്സുകളിൽ കൂടുതൽ ഓപ്പറേറ്റ് ചെയ്യുന്ന സംസ്ഥാന ഗതാഗത കോർപ്പറേഷൻ വിഭാഗത്തിൽ . 3 ലക്ഷം രൂപയും, ട്രോഫിയുമാണ് പുരസ്കാരം. ഏപ്രിൽ 11 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയിൽ നിന്നും കെഎസ്ആർടിസി അധികൃതർ പുരസ്കാരം ഏറ്റുവാങ്ങും.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംരക്ഷണത്തിനായി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായി സംരക്ഷൻ ക്ഷമത മഹോത്സവ് 'സാക്ഷം' വർഷംതോറും നടത്തി വരുന്നുണ്ട്.
രാജ്യത്തെ സംസ്ഥാന പൊതു ഗതാഗത കോർപ്പറേഷനുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ഇന്ധന ക്ഷമത കൈവരിക്കുന്ന ഗതാഗത കോർപ്പറേഷനുകൾക്കാണ് ദേശീയ തലത്തിൽ ഈ പുരസ്കാരം നൽകുന്നത്. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഈ മാസം 11 ന് പുരസ്കാരം സമ്മാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...