Thiruvananthapuram :  സര്‍ക്കാരിന്റെ (Kerala government) 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് (Minister Veena Geoge) നിർവഹിക്കും.  സെപ്റ്റംബര്‍ 25-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ഓണ്‍ലൈനായി ആണ് ഉദ്ഘാടനം. അതത് ജില്ലകളിലെ മന്ത്രിമാര്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവർ ചടങ്ങിൽ  പങ്കെടുക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകളുടെ അനീമിയയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും തിരിച്ചറിയാനും അവ ചികിത്സിക്കുന്നതിനും ഉദ്ദേശിച്ച് ആയുഷ് വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് മഗളിര്‍ ജ്യോതി.  തിരുവനന്തപുരം വള്ളക്കടവ്, കൊല്ലം തേവലക്കര, ആലപ്പുഴ മണ്ണന്‍ചേരി, ഇടുക്കി പള്ളിവാസല്‍, പാലക്കാട് മങ്കര, മലപ്പുറം ഏലംകുളം എന്നീ 6 സിദ്ധ ക്ലിനിക്കുകള്‍ വഴിയാണ് പദ്ധതി നടത്തപ്പെടുന്നത്. 36 ലക്ഷം രൂപയുടെ പദ്ധതിയാണിത്.


ALSO READ: Petrochemical Park : പെട്രോകെമിക്കൽ പാർക്ക് പദ്ധതിയിൽ കിൻഫ്രയും ബി.പി.സി.എല്ലും ധാരണാപത്രം ഒപ്പിട്ടു; പദ്ധതി 2024 ൽ പൂർത്തിയാക്കും


പത്തനംതിട്ട സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ വന്ധ്യതയ്ക്കുള്ള ആയുര്‍വേദ ചികിത്സാപദ്ധതിയായ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലീനിക് ആരംഭിക്കുകയാണ്. വന്ധ്യതാ കാരണങ്ങളായ രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ വളരെ ഫലപ്രദമാണെന്ന് അനുഭവങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 8.5 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.


കേരള അക്രഡിറ്റേഷന്‍ സ്റ്റാന്റേര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ ആയുഷ് മേഖലയിലെ 6 സ്ഥാപനങ്ങളാണ് ഉദ്ഘാടനവും നടത്തും. സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറികളായ കാസര്‍ഗോഡ് ചിറ്റാരിക്കാല്‍, കൊല്ലം കല്ലുവാതുക്കല്‍, തിരുവനന്തപുരം വിളവൂര്‍ക്കല്‍, ആയുര്‍വേദ ഡിസ്‌പെന്‍സറികളായ കണ്ണൂര്‍ ചെമ്പിലോട്, വയനാട് മീനങ്ങാടി, കോഴിക്കോട് കുര്യവാട്ടൂര്‍ എന്നിവയാണ് ആദ്യഘട്ട കാഷ് അക്രഡിറ്റേഷന്‍ നേടിയിട്ടുള്ളത്.


ALSO READ: Smart Village Office: ഇനി പഴയതൊന്നും വേണ്ട സംസ്ഥാനത്തെ 33 വില്ലേജുകള്‍ കൂടി സ്മാര്‍ട്ടാകുന്നു


ഇതുകൂടാതെ ഇന്ത്യയില്‍ ആദ്യമായി ഇ സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ് ഫോമിലൂടെ ആയുഷ് സേവനങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനവും നടത്തുംപത്തനംതിട്ടയില്‍ ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ നിര്‍മ്മാണോദ്ഘാടനവും നടത്തും. സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 9.75 ലക്ഷം രൂപ വിനിയോഗിച്ച് ഗുണമേന്മയുള്ള ഔഷധ സസ്യങ്ങളുടെ ഉത്പാദനവും വിതരണവും ലക്ഷ്യമിടുന്ന പദ്ധതിയും ഇതിനോടൊപ്പം ഉദ്ഘാടനം ചെയ്യും.


ALSO READ: Vizhinjam port project: സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍


ഔഷധ സസ്യങ്ങള്‍ക്കായി മൂന്ന് മോഡല്‍ നേഴ്‌സറികള്‍ മന്ത്രി ഉദ്ഘടനം ചെയ്യും. കണ്ണൂര്‍ പരിയാരത്തെ ഔഷധി സബ് സെന്ററില്‍ ഔഷധ സസ്യ പ്രദര്‍ശ ഉദ്യാനം സ്ഥാപിക്കുന്നു. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായി പശ്ചിമഘട്ടത്തിലും കേരളത്തില്‍ പലയിടങ്ങളിലുമായി കാണപ്പെടുന്ന ആയിരത്തിലധികം ഔഷധസസ്യങ്ങളുടെ ഒരു കലവറ ഒരുക്കുക എന്നതാണ് ഔഷധ സസ്യ പ്രദര്‍ശ ഉദ്യാനം എന്ന പദ്ധതി.


ഔഷധ സസ്യങ്ങള്‍ക്കായി രണ്ട് വിത്ത് കേന്ദ്രങ്ങള്‍, ആയുര്‍വ്വേദ ഗവേഷണ കേന്ദ്രത്തിനായി ഔഷധ സസ്യ നഴ്‌സറി, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഹെല്‍ബല്‍ ഗാര്‍ഡന്‍ എന്നിവയും മന്ത്രി ആനി ദിവസം ഉദ്ഘടനം ചെയ്യുന്നുണ്ട്.
കൊല്ലം കരുനാഗപ്പള്ളി ആയൂര്‍വേദ ആശുപത്രിയില്‍ 2.12 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നടക്കും. നേഴ്‌സിംഗ് റൂം, പഞ്ചകര്‍മ്മ തീയേറ്റര്‍, എക്‌സ്‌റേ റൂം, ലാബും കിടത്തി ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.