കൊച്ചി: നയതന്ത്ര ബാ​ഗേജ് (Diplomatic Baggage) വഴി സ്വർണം കടത്തിയ (Gold smuggling) കേസിൽ സ്വപ്ന സുരേഷ് (Swapna Suresh) അടക്കമുള്ളവർക്ക് ജാമ്യം. എൻഐഎ (NIA) ചുമത്തിയ യുഎപിഎ കേസിൽ ഹൈക്കോടതിയാണ് (High Court) പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. യുഎപിഎ കേസിൽ സ്വപ്ന ഉൾപ്പെടെ 8 പേർക്കാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്. മറ്റു പ്രതികളായ പി.എസ്.സരിത്, മുഹമ്മദ് ഷാഫി, കെ.ടി.റമീസ്, എ.എം.ലാൽ, റബ്ബിൻസ്, കെ.ടി.ഷറഫുദീൻ, മുഹമ്മദാലി എന്നിവർക്കാണ് ജാമ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വർഷത്തിലേറെയായി പ്രതികൾ ജയിലിൽ കഴിയുകയാണ്. ഇത് പരി​ഗണിച്ചാണ് ജാമ്യം. സ്വപ്നയ്ക്കെതിരായ കോഫെപോസ കരുതൽ തടങ്കൽ ഹൈക്കോടതി നേരത്തേ റദ്ദാക്കിയതിനാൽ ഇവർക്ക് ജയിൽ മോചിതയാകാം. എന്നാൽ യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും മുഖ്യപ്രതികളിൽ ഉൾപ്പെട്ട പി.എസ്.സരിത്തിനും റബ്ബിൻസ് എന്നിവർക്കെതിരെ കോഫെപോസ നിലനിൽക്കുന്നതിനാൽ ജയിൽമോചന സാധ്യത തെളിഞ്ഞിട്ടില്ല. 


Also Read: Gold smuggling case: കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു; സരിത്ത് ഒന്നാംപ്രതി, ശിവശങ്കർ ഇരുപത്തി ഒൻപതാം പ്രതി


സരിത്തിന്റെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. ഈ മാസം ഇരുവരുടെയും കോഫെപോസ കരുതൽ തടവ് കാലാവധി അവസാനിക്കും.  പ്രതികള്‍ക്കെതിരെ യു.എ.പി.എ. കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എന്‍.ഐ.എ.യുടെ വാദം. എന്നാല്‍ ഈ വാദം തള്ളിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. 


Also Read: Gold Smuggling Case: സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും ജാമ്യാപേക്ഷയിൽ വിധി ഇന്ന് 


25 ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവില്‍ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാക്കിയ സ്വപ്‌നയ്ക്കും സരിത്തിനും ഈ തുക കെട്ടിവെച്ചാല്‍ പുറത്തിറങ്ങാം. മറ്റുപ്രതികളായ കെ.ടി. റമീസ്, ജലാല്‍ തുടങ്ങിയവര്‍ കരുതല്‍ തടങ്കലിലാണ്. ഈ മാസം അവസാനത്തോടെ ഇവര്‍ക്കും ജയിലില്‍നിന്ന് പുറത്തിറങ്ങാനാകും. 


എന്‍.ഐ.എ (NIA) രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ സ്വര്‍ണക്കടത്ത് കേസായിരുന്നു (Gold Smuggling Case) തിരുവനന്തപുരം വിമാനത്താവളത്തിലെ (Thiruvananthapuram Airport) നയതന്ത്ര ബാഗേജ് വഴിയുള്ളത്. കേസിന്റെ കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പിന്നാലെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.