തിരുവനന്തപുരം:  സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും അതായത് ബുധനും വ്യാഴവും പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിൽ വ്യാഴാഴ്ചയാണ് ബക്രീദ്.  ഈ  പശ്ചാത്തലത്തിലാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബുധനാഴ്ചത്തെ അവധിക്കു പുറമെ വ്യാഴാഴ്ച കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  ഷേക്ക് ദര്‍വേഷ് സാഹിബ് കേരളത്തിന്റെ പുതിയ ഡിജിപി; ചീഫ് സെക്രട്ടറി ഡോ.വി.വേണു


ബുധനാഴ്ചത്തെ അവധി വ്യാഴാഴ്ചയിലേക്ക് മാറ്റാനായിരുന്നു പൊതുഭരണ വകുപ്പിൽ നിന്നും മുഖ്യമന്ത്രിക്ക് ശുപാർശ പോയതെങ്കിലും വിവിധ മുസ്ലിം സംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ് സർക്കാർ 28 നും 29 നും അവധി നൽകിയിരിക്കുന്നത്.


സംവിധായകൻ ബൈജു പറവൂർ അന്തരിച്ചു; മരണം  ചികിത്സയിലിരിക്കെ


പറവൂർ: ശാരീരിക അസ്വസ്ഥതയും പനിയും കാരണം ചികിത്സ തേടിയ സിനിമാ സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറുമായ ബൈജു പറവൂർ അന്തരിച്ചു.  42 വയസായിരുന്നു. പറവൂർ നന്തികുളങ്ങര കൊയ്പാമഠത്തിൽ ശശിയുടെയും സുമയുടെയും മകനാണ് മരണമടഞ്ഞ ബൈജു പറവൂർ.


Also Read: Hanumanji Favourite Zodiac Signs: ഹനുമാന് പ്രിയം ഈ രാശിക്കാരോട്, നൽകും വൻ സമ്പൽസമൃദ്ധി!


ഭക്ഷ്യവിഷബാധയെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സംശമെന്ന് ബന്ധുക്കൾ പറഞ്ഞു. സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട്‌ ആയിരുന്ന ബൈജു ശനിയാഴ്ച കാറിൽ മടങ്ങവെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷം അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കുന്നംകുളത്തുള്ള ഭാര്യവീട്ടിലേക്ക് പോവുകയും അവിടെ ചികിത്സ തേടുകയും ചെയ്തിരുന്നു.  എന്നിട്ടും അസുഖം കുറയാത്തതിനെ തുടർന്ന് പറവൂരിലെ വീട്ടിലെത്തിയ ബൈജു  ഞായറാഴ്ച കുഴുപ്പിള്ളിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.  ശേഷം ബിജുവിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് കാലവർഷം കനക്കും, 8 ജില്ലകളിൽ യെല്ലോ അലർട്ട്


20 വർഷമായി സിനിമാ രംഗത്ത് സജീവമായ ബൈജു പ്രൊഡക്ഷൻ എക്സിക്യുട്ടീവായും പ്രവർത്തിച്ചിരുന്നു. സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സീക്രട്ട് എന്ന സിനിമയുടെ റിലീസിങ്ങിന് തയ്യാറെടുക്കുന്നതിനിടെയാണ് അന്ത്യം. ധന്യം, മൈഥിലി വീണ്ടും വരുന്നു, കൈതോലചാത്തൻ അടക്കം 45 സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി ബൈജു പറവൂർ പ്രവർത്തിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.