ബാലഭാസ്ക്കറിന്റെ മരണം: മൊഴിയെടുക്കാനിരിക്കെ ഡ്രൈവര്‍ അര്‍ജ്ജുന്‍ നാട് വിട്ടു
അര്‍ജ്ജുനില്‍ നിന്ന് പൊലീസ് ഇന്ന് മൊഴിയെടുക്കാന്‍ ഇരിക്കെയാണ് ഈ തിരോധാനം.
തിരുവനന്തപുരം: വാഹനാപകടത്തില്‍ മരണമടഞ്ഞ ബാലഭാസ്ക്കറിന്റെ ഡ്രൈവറായിരുന്ന അര്‍ജ്ജുന്‍ കേരളം വിട്ടതായി റിപ്പോര്‍ട്ട്. അതോടെ ബാലഭാസ്ക്കറിന്‍റെ മരണത്തെക്കുറിച്ചുള്ള ദുരൂഹത ഏറുന്നു.
അര്‍ജ്ജുനില്‍ നിന്ന് പൊലീസ് ഇന്ന് മൊഴിയെടുക്കാന്‍ ഇരിക്കെയാണ് ഈ തിരോധാനം. അര്‍ജ്ജുന്‍ മാത്രമല്ല പൂന്തോട്ടം ആശുപത്രിയുടെ ഉടമയുടെ മകനായ ജിഷ്ണുവും ഒളിവില്‍ പോയതായി സൂചന.
അര്‍ജ്ജുന്‍ ഇപ്പോള്‍ അസമിലാണെന്നാണ് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പരിക്കേറ്റയാല്‍ ഇത്രയും ദൂരം എങ്ങനെ യാത്ര ചെയ്തുവെന്ന സംശയത്തിലാണ് പൊലീസ്.
അര്‍ജ്ജുന്‍ വീട്ടില്‍ ചികിത്സയിലാണെന്നാണ് പൊലീസിന് കിട്ടിയിരുന്ന വിവരം. അര്‍ജ്ജുന്‍ കേരളം വിട്ടതില്‍ ദുരൂഹത ഏറുന്നുവെന്ന് പൊലീസ് പറഞ്ഞു. അതുപോലെ ജിഷ്ണു ഹിമാലയന്‍ യാത്ര പോയിരിക്കുകയനെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
അപകടം നടന്ന സമയത്ത് വാഹനമോടിച്ചത് ആരാണെന്ന്‍ ഇതുവരെ പൊലീസിന് കണ്ടെത്താനായില്ല. എന്തായാലും കേസുമായി ബന്ധമുള്ള രണ്ടുപേര്‍ ഒരേസമയം കാണാതായത് ദുരൂഹത ഉയര്‍ത്തുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.