തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ ധനമന്ത്രി കെ. എം മാണിക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയ നടപടിക്കെതിരേ ഭരണ പരിഷ്കാര സമിതി ചെയര്‍മാന്‍ വി. എസ് അച്യുതാനന്ദന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

വിജിലന്‍സിന്‍റെ ക്ലീന്‍ചിറ്റ് തള്ളണമെന്ന് ആവശ്യപ്പെട്ട് വി. എസ് അച്യുതാനന്ദന്‍ തടസ ഹര്‍ജി നല്‍കും.


ബാര്‍ കോഴക്കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനായില്ലെന്നും പണം നല്‍കിയതിന് തെളിവില്ലെന്നുമാണ് വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചിരുന്നത്.


മാണിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോർട്ടുമായി വിജിലൻസ് നേരത്തെയും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ അന്തിമ റിപ്പോർട്ടിലാണ് വിജിലന്‍സ് നിലപാട് വ്യക്തമാക്കിയത്. 


കെ. എം മാണി പ്രതിയായ ബാർ കോഴക്കേസിൽ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന് ജനുവരിയിൽ നൽകിയ റിപ്പോർട്ടിലും വിജിലൻസ് വ്യക്തമാക്കിയിരുന്നു. 


കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയിൽ കൃത്രിമമുണ്ടെന്നും ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.