തിരുവോണ ദിവസം സംസ്ഥാനത്തെ മദ്യ വിൽപ്പന ശാലകൾ തുറക്കില്ല.  മാത്രമല്ല ബെവ് ക്യൂ വിൽപ്പനശാലകൾക്കും അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.    


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനിമുതൽ ബെവ് ക്യൂ ആപ് വഴി മദ്യം വാങ്ങാനുള്ള ഔട്ട്ലെറ്റുകൾ ഉപഭോക്താവിന് തിരഞ്ഞെടുക്കാം.  ഇതുവഴി പിൻകോഡ് മാറ്റുന്നതിനും സാധിക്കും.  ഇത് സംബന്ധിച്ച മാറ്റങ്ങൾ നിലവിൽ വന്നതായി ഫെയർ കോഡ് അറിയിച്ചിട്ടുണ്ട്.  അതേസമയം ആപ് വഴി മദ്യം ബുക്ക് ചെയ്യാൻ ഏർപ്പെടുത്തിയിരുന്നു. 


Also read: പ്രതിപക്ഷ ആരോപണത്തിന് മറുപടി;ബെവ് ക്യൂ ആപ്പിന് ഒരുവര്‍ഷത്തേക്ക് നല്‍കുന്നത് 2,83,000 രൂപ!


ബെവ് ക്യൂ ആപ്പ് വഴി മദ്യം വാങ്ങാനുള്ള ഔട്ട്‌ലെറ്റുകള്‍ ഇനി ഉപഭോക്താവിന് തിരഞ്ഞെടുക്കാം. പിന്‍ കോഡ് മാറ്റുന്നതിനും ഇതു വഴി സാധിക്കും. ഇതു സംബന്ധിച്ച മാറ്റങ്ങള്‍ നിലവില്‍ വന്നതായി ഫെയര്‍ കോഡ് അറിയിച്ചു.  ഇതിനിടയിൽ ആപ് വഴി മദ്യം ബുക്ക് ചെയ്യാൻ ഏർപ്പെടുത്തിയിരുന്ന സമയ പരിധി നേരത്തെ ഒഴിവാക്കിയിരുന്നു.  


ഓണം പ്രമാണിച്ചാണ് പ്രവർത്തന സമയത്തിലും സമയ പരിധിയിലും ഇളവുകൾ കൊണ്ടുവന്നത് . Bev-Q aap വഴി മദ്യം ബുക്ക് ചെയ്യാനുള്ള സമയപരിധി 3 ദിവസമായിരുന്നു.  ഇനി ബുക്ക് ചെയ്താൽ അപ്പോൾ തന്നെ മദ്യം വാങ്ങാം.  ബെവ് ക്യൂ, കനസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളുടെ സമയപരിധി 9 മണി മുതൽ 7 വരെയാക്കിയിട്ടുണ്ട്.  എന്നാൽ ബാറുകളുടെ സമായപരിധിയിൽ മാറ്റമില്ല അത് 9 മുതൽ 5 വരെ തുടരും.