കൊച്ചി: ബത്തേരി കോഴക്കേസിൽ (Bathery bribery case) സികെ ജാനു (CK Janu), ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവെയിൽ, ജെആർപി നേതാവ് പ്രസീത അഴീക്കോട് എന്നിവരുടെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു. എൻഡിഎ സ്ഥാനാർഥിയാകാൻ സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കോഴ നൽകിയെന്ന കേസിലാണ് ഇവരുടെ ശബ്ദ സാമ്പിൾ ശേഖരിച്ചത്. ക്രൈംബ്രാഞ്ചാണ് (Crime branch) അന്വേഷണം നടത്തുന്നത്. രണ്ടാം തവണയാണ് പ്രസീത അഴീക്കോടിന്റെ ശബ്ദ സാമ്പിൾ (Voice sample) ശേഖരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം ബത്തേരി എന്നിവിടങ്ങളിൽ വച്ച് കോഴപ്പണം കൈമാറിയെന്നാണ് ജെആർപി നേതാവ് പ്രസീത അഴീക്കോട് ആരോപണം ഉന്നയിച്ചത്. തുടർന്ന് പണം കൈമാറുന്നത് സംബന്ധിച്ച് കെ സുരേന്ദ്രൻ ഉൾപ്പെടെ ഉള്ളവരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു. ഈ സംഭാഷണങ്ങളുടെ ആധികാരിത ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് കോടതി നിർദ്ദേശപ്രകാരം ശബ്ദ സാമ്പിൾ ശേഖരിച്ചത്.


ALSO READ: Sulthan Bathery Bribery Case : സുൽത്താൻ ബത്തേരി കോഴ ആരോപണത്തിൽ ശബ്‌ദരേഖ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കോടതി


കോഴക്കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സികെ ജാനു മാധ്യമങ്ങളോട് പ്രതികരിച്ചു. ഏത് അന്വേഷണവും നടക്കട്ടെ. സത്യം തെളിയണമെന്നും ജാനു പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാനാർത്ഥിയാകാൻ സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പ്രസീത അഴീക്കോട് വ്യക്തമാക്കിയിരുന്നു. ബിജെപി അന്വേഷണത്തെ ഭയക്കുന്നുവെന്നും കേസുമായി ബന്ധപ്പെട്ടവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ കാണാതായത് ദുരൂഹമാണെന്നും പ്രസീത ആരോപിച്ചിരുന്നു.


തെരഞ്ഞെടുപ്പിനായി ബിജെപി നൽകിയത് മൂന്നരക്കോടി രൂപയാണെന്നാണ്  പ്രസീത ആരോപിക്കുന്നത്. ബത്തേരിയിലെ ബിജെപി നേതാക്കൾ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പണം മുഴുവൻ തെരഞ്ഞെടുപ്പിന് ചെലവഴിച്ചിട്ടില്ല. പലരും ഇത് വീതിച്ചെടുത്തു. പലരും ഇതുപയോഗിച്ച് ഭൂമി ഉൾപ്പെടെ വാങ്ങിയെന്നും പ്രസീത ആരോപിച്ചു.


ALSO READ: Sulthan Bathery Bribery Case: സികെ ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പ്രസീത അഴീക്കോട്


എൻഡിഎ സ്ഥാനാർഥിയാകാൻ സികെ.ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് തെളിവ് ശേഖരണം. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മറ്റൊരു കേസും സുരേന്ദ്രനെതിരെയുണ്ട്.


കേസിൽ കെ.സുരേന്ദ്രനെ ചോദ്യംചെയ്തിരുന്നു. കാസർകോട് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ നടന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.