ബെന്നി ബെഹ്നാനെ മാറ്റിയതിൽ സുധിരൻറെ വാശി, തർക്കത്തിനില്ലെന്ന് മുഖ്യ മന്ത്രി !
തൃക്കാക്കര ഉൾപടെ 5 സീറ്റിലെ തർക്കങ്ങൾ അവസാനിപ്പിച്ചു കൊണ്ട് ഹൈ കമാൻഡിൻറെ തിരുമാനത്തെ സ്വാഗതം ച്ചെയുന്നു എന്ന് മുഖ്യമന്ത്രി.ബെന്നി തൻറെ ഉറ്റ സുഹൃത്താണെന്നും സ്ഥാനാർഥി പട്ടികയിൽ ഇടം കിട്ടാഞ്ഞതിൽ വലിയ വിഷമമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
താൻ ഉന്നയിച്ച 5 പേരിൽ ഒരാളെയെങ്കിലും മാറ്റണമെന്നുള്ള സുധീരൻറെ വാശിയാണ് ബെന്നിക്ക് തൃക്കാക്കരയിലെ സീറ്റ് തെറിക്കാൻ കാരണം.
ബെന്നിയെ ഒഴിവാക്കാതെ മറ്റൊരു സീറ്റ് നലകണമെന്നുള്ള തൻറെ അവിശ്യാംപോലും തള്ളികളഞ്ഞാണ് ഹൈ കമാൻഡ് സ്ഥാനാർഥി പട്ടികയിൽ ഒപ്പ് വെച്ചത്.ഇനി ഒരു തർക്കത്തിന് താനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.