കൊച്ചി: വധ ഗൂഡാലോചനക്കേസിൽ പ്രതി സായി ശങ്കറിനോട്  മാപ്പ് സാക്ഷിയാവാൻ പറ്റുമോ എന്ന് കോടതി. എറണാകുളം സിജെഎം കോടതിയാണ് സായിശങ്കറിനോട് ചോദിച്ചത്. താൻ തയ്യാറാണെന്ന് കോടതിയെ അറിയച്ചതോടെ കേസിൽ സായി ശങ്കറിനെ മാപ്പ് സാക്ഷിയാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ ഇന്ന് സായ് ശങ്കർ കോടതിയിൽ ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിൽ സൈബർ വിദഗ്ദൻ കൂടിയായ സായി ശങ്കർ നേരത്തെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.


തന്നെ  ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള  തന്റെ ലാപ്ടോപ്പ് രാമൻപിള്ള അസോസിയേറ്റ്സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.