CPM| സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും?
എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് എകെ ബാലനെയും പാർട്ടി പരിഗണിക്കുമെന്നാണ് സൂചന
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറാൻ സാധ്യത. കോടിയേരിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് നിർദ്ദേശമെന്നാണ് സൂചന. പുതിയ സെക്രട്ടറിയായി വിവിധ പേരുകൾ പുറത്തു വരുന്നുണ്ടെങ്കിലും ഇപി ജയരാജനാണ് സാധ്യത.
എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് എകെ ബാലനെയും പാർട്ടി പരിഗണിക്കുമെന്നാണ് സൂചന. ഇരുവരും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നും സിപിഎം ഒഴിവാക്കിയവരാണ് അത് കൊണ്ട് തന്നെ ഇരുവർക്കും സാധ്യതയും കൂടുതലാണ്. അതേസമയം നേതൃമാറ്റം സബന്ധിച്ച് സിപിഎം ഇതുവരെയും ഇത് സ്ഥിരീകരിച്ചിട്ടില്ല.
Also Read: പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസിൽ ആറു പേർ കസ്റ്റഡിയിൽ
കൊച്ചിയിലെ എടിഎം തട്ടിപ്പിൽ പ്രതി അറസ്റ്റിൽ
കൊച്ചിയിൽ എടിഎമ്മിൽ കൃത്രിമം നടത്തി പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. ഉത്തർ പ്രദേശ് സ്വദേശി മുബാറക്കാണ് അറസ്റ്റിലായത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിലായായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ 25000-ത്തോളം രൂപ മുബാറക്ക് തട്ടിയെന്നാണ് പരാതി.
എടിഎമ്മിൽ പണം വരുന്ന ഭാഗം സ്കെയിൽ പോലെ ഒരു വസ്തു ഉപയോഗിച്ച് തടഞ്ഞ് വെച്ചതിന് ശേഷമായിരുന്നു തട്ടിപ്പ്.പണം ലഭിക്കാതെ ഇടപാടുകാർ മടങ്ങുമ്പോൾ തടസ്സം മാറ്റി പണം സ്വന്തമാക്കുകയായിരുന്നു ഇയാളുടെ രീതി.കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലെ എടിഎമ്മിൽ ഒറ്റ ദിവസം 7 ഇടപാടുകർക്ക് ആകെ 25,000 രൂപ നഷ്ടമായി. പ്രതിയുടെ ദൃശ്യം സിസിടിവിയിൽ നേരത്തെ കുടുങ്ങിയതാണ് പോലീസിന് സഹായകമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...