കൊച്ചി : എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം. തീ അണയ്ക്കാനുള്ള അഗ്നിരക്ഷ സേനയുടെ ശ്രമം തുടരുന്നു. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സെത്തിയാണ് തീ അണയ്ക്കനുള്ള ശ്രമം നടത്തുന്നത്. കൂടുതൽ യൂണിറ്റ് ഫയർ ഫോഴ്സ് ഉടൻ മാലിന്യ പ്ലാന്റിലേക്ക് എത്തും. മാലിന്യ പ്ലാന്റിലെ സെക്ടർ ഏഴ് ഭാഗത്താണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് പ്ലാന്റിനുള്ളിൽ തീപിടിത്തം ഉണ്ടാകുന്നത്. മാർച്ച് ആദ്യ വാരത്തിൽ ഉണ്ടായ തീപിടിത്തം ഏകദേശം രണ്ടാഴ്ചയോളമെടുത്താണ് കെടുത്താൻ സാധിച്ചത്. തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ വായൂ മലനീകരണമായിരുന്നു അനുഭവപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടുകൾ പ്രകാരം വലിയ തോതിലുള്ള തീപിടിത്തുമാണ് പ്ലാന്റിൽ ഉണ്ടായിരിക്കുന്നത്. അഗ്നിബാധയെ തുടർന്ന് കനത്ത വിഷപുക പ്ലാന്റിൽ നിന്നും ഉയർന്ന് തുടങ്ങി. മണ്ണുമാന്തി ഉപയോഗിച്ച മാലിന്യം ഇളക്കി മാറ്റി നനപ്പിക്കുകയാണ് നിലവിൽ. തീ നിയന്ത്രണ വിധേയമാണെന്ന് കൊച്ചി മേയർ എം അനിൽ കുമാർ. തീപിടിത്തം നിയന്ത്രണ വിധേയമാണെന്ന് ഫയർ ഫോഴ്സ ഉദ്യോഗസ്ഥർ. രണ്ട് മണിക്കൂറുകൾ കൊണ്ട് തീ അണയ്ക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


മാർച്ച് രണ്ടിന് ആരംഭിച്ച തീപിടിത്തം മാർച്ച് 13 കൊണ്ടാണ് തീ പൂർണമായും അണയ്ക്കാൻ സാധിച്ചത്. 110 ഏക്കറിലാണ് ബ്രഹ്മപുരം പ്ലാന്റ് പ്രവർത്തിക്കുന്നത്.


Updating...



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.