തൃശ്ശൂർ: കാൽ നട യാത്രികനായ തമിഴ്നാട് സ്വദേശി മരിച്ചത് കെഎസ്ആർടിസി സ്വിഫ്റ്റ് ഇടിച്ചല്ലെന്ന് പുതിയ റിപ്പോർട്ടുകൾ. വ്യാഴാഴ്ച പുലർച്ചെ 5.30-ന് കുന്നംകുളം മലയാ ജംങ്ഷനിലായിരുന്നു അപകടം. പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്കപ്പ് വാൻ ആണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വാൻ ഇടിച്ച് നിലത്ത് വീണ പരസ്വാമിയുടെ കാലിലൂടെ കെ സ്വിഫ്റ്റ് ബസ് കയറി. കെ സ്വിഫ്റ്റ് ബസ് ഇടിച്ചാണ് കാൽനട യാത്രക്കാരൻ മരിച്ചതെന്നാണ് ആദ്യം റിപ്പോർട്ടുകൾ പുറത്ത് വന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പിക്കപ്പ് വാൻ ഇടിച്ചതായി കണ്ടെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.