തിരുവനന്തപുരം:  മതവിദ്വേഷ പ്രസംഗകേസിൽ പിസി ജോർജ്ജിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം അഡീഷണൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പൂജപ്പുര ജയിലിലേക്കാണ്  പിസിയെ മാറ്റിയത്.  തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗത്തിൽ ജാമ്യം ലഭിച്ച പിസി ജോർജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പരാതിയിലാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതു വിധേനയും തന്നെ ജയിലിലടക്കാൻ ശ്രമമെന്ന് പിസി ജോർജ്ജ് കോടതിയിൽ വ്യക്തമാക്കി പോലീസ് മർദ്ദിക്കുമെന്ന് ഭയമുണ്ടോയെന്ന്  ജോർജിനോട് കോടതിയും ആരാഞ്ഞു.  അതേ സമയം ഇരട്ട നീതിയാണെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മാത്രമല്ല എല്ലാ തെരഞ്ഞെടുപ്പിലും ഇത് ചർച്ചയാകുമെന്നും ഹൈക്കോടതി ജാമ്യം നൽകിയാൽ എല്ലാകാര്യങ്ങളും പറയാം എന്നും നേരത്തെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോവിഡ് ഫലം കൂടി നെഗറ്റീവ് ആയതോടെയാണ് പിസിയെ ജയിലിലേക്ക് മാറ്റുന്നത്.


പി സി ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമെന്നും രണ്ട് മത വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാനാണ് പ്രസ്താവന അവർത്തിച്ചതെന്നും പി സി ജോർജ്ജിൻറെ റിമാൻറ് റിപ്പോർട്ടിലുണ്ട്.ഗൂഢാലോചന തെളിയിക്കാൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം.പി സി ജോർജിന്റെ ശബ്ദ സാംപിൾ പരിശോധിക്കണം ജോർജിനെ വെറുതെ വിട്ടാൽ സമാന കുറ്റങ്ങൾ ആവർത്തിക്കുമെന്നും റിമാൻറ് റിപ്പോർട്ടിൽ പറയുന്നു.


ഇന്നലെ വൈകിട്ട് കൊച്ചിയിലാണ് ഏറണാകുളം ഫോര്‍ട്ട് പോലീസ് പിസി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ജോര്‍ജിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടർന്നാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചത്. 


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ