പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും ഷാജ് കിരണും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവിട്ടു. ഷാജ് കിരൺ സർക്കാരിന്റെ ഇടനിലക്കാരനാണെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. നിവർത്തികേട് കൊണ്ടാണ് സംഭാഷണം റെക്കോർഡ് ചെയ്തതെന്ന് സ്വപ്ന പറഞ്ഞു. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ഓഡിയോ ആണ് സ്വപ്ന പുറത്തുവിട്ടത്. പാലക്കാട് സ്വപ്ന ജോലി ചെയ്യുന്ന ഓഫീസിൽ വച്ചാണ് ഓഡിയോ പുറത്തു വിട്ടത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു സ്വപ്നയും ഓഫീസ് പരിസരവും. മാനസിക പീഡനം പരിധി വിട്ടത് കൊണ്ടാണ് തെളിവ് പുറത്തുവിടുന്നതെന്നും സ്വപ്ന പറ‍ഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാജ് കിരണിന് നാളുകളായി അറിയാമെന്ന് സ്വപ്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. എം.ശിവശങ്കറാണ് തനിക്ക് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. കോടതിയിൽ രഹസ്യമൊഴി നല്‍കിയതിന് ശേഷം കൊച്ചിയിൽ വച്ച് ഷാജുമായി നേരിട്ട് കണ്ടു. രഹസ്യമൊഴി നല്‍കിയ ശേഷം നിർബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞത് അനുസരിച്ചാണ് കണ്ടതെന്നും സ്വപ്ന പറഞ്ഞു. 


കേരളത്തില്‍ പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റേയും ഏറ്റവും അധികം ഫണ്ട് വിദേശത്തേക്ക് കടത്തിയിരുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഫോര്‍ബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ പിണറായി വിജയന്‍ ആണെന്ന് ഷാജ് പറയുന്നത് ഓഡിയോയിൽ കേൾക്കാം. മുഖ്യമന്ത്രിയുടെ പാര്‍ട്ണര്‍ ആണ് ഈ ഇരിക്കുന്നതെന്നും ഷാജ് പറയുന്നുണ്ട്.


Also Read: Vijay Babu: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ‍്‍ച പരി​ഗണിക്കും; അറസ്റ്റിനുള്ള സംരക്ഷണം തുടരും


മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് തന്നെ സമീപിച്ചുവെന്നാണ് സ്വപ്ന പറയുന്നത്. മകളെ പറഞ്ഞാൽ അദ്ദേഹം സഹിക്കില്ലെന്ന് ഷാജ് പറഞ്ഞു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞത് ഷാജ് ആണ്. അതിന് പിറ്റേദവസം തന്നെ സരിത്തിനെ തട്ടിക്കൊണ്ട് പോയി. ഒന്നരമണിക്കൂറിനകം സരിത്തിനെ ഷാജ് വിട്ടയച്ചു. ഷാജ് ഭീഷണിപ്പെടുത്തിയിരുന്നത് കൊണ്ടാണ് സരിത്തിനെ കാണാതായപ്പോൾ ആദ്യം തന്നെ ഷാജിനെ വിളിച്ചത്. അശ്ലീല വിഡിയോ പുറത്തുവിടുമെന്ന് ഷാജ് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിൽ ഉറച്ചുനിന്നാൽ ജയിലിലടയ്ക്കുമെന്ന് പറഞ്ഞതായും സ്വപ്ന പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.