തിരുവനന്തപുരം: ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി പി ജയരാജൻ. കണ്ണൂരിൽ റിസോർട്ടിന്റെ മറവിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി ആരോപണം.  സിപിഎം സംസ്ഥാന കമ്മിറ്റിയിലായിരുന്നു ജയരാജൻറെ ആരോപണം. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയെന്ന് എന്ന് പി ജയരാജൻ വ്യക്തമാക്കി.ഇക്കഴിഞ്ഞ വ്യാഴം വെള്ളി ദിവസങ്ങളിൽ നടന്ന സംസ്ഥാന കമ്മിറ്റിയിലായിരുന്നു പി ജയരാജന്റെ ഗുരുതരാരോപണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആയുർവേദ റിസോർട്ടിന്റെ നടത്തിപ്പുകാർ ഇ പി ജയരാജന്റെ ഭാര്യ കെ പി ഇന്ദിരയും മകനും മടങ്ങുന്ന ഡയറക്ടർ ബോർഡുണ്ടാക്കിയെന്നും പി ജയരാജൻ ചൂണ്ടിക്കാട്ടുന്നു.പരാതി രേഖാമൂലം എഴുതി നൽകിയാൽ പരിശോധിക്കാമെന്ന് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.


ആരോപണത്തിൽ വ്യക്തമായ അന്വേഷണവും തുടർനടപടിയും വേണമെന്ന് പി ജയരാജൻ വ്യക്തമാക്കി. സിപിഎമ്മിന്റെ കണ്ണൂരിലെ നേതാക്കൾക്കിടയിലുള്ള തമ്മിലടിയും തർക്കവുമാണ് ഇതോടെ പുറത്തുവരുന്നത്.സംസ്ഥാന കമ്മിറ്റി അംഗമാണ് പി ജയരാജൻ.


കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമാണ് ഇ പി ജയരാജൻ.ഏറ്റവും വലിയ ഫോറമായ സംസ്ഥാന കമ്മിറ്റിയിൽ വിഷയം ഉന്നയിച്ചിട്ടും ഗൗരവത്തിൽ എടുക്കാതെ പാർട്ടി.സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച് കൂടുതൽ തീരുമാനം ഉണ്ടാകാൻ സാധ്യത.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.