ന്യൂഡൽഹി: തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ പ്രശ്നങ്ങളെ കുറിച്ച് വനിതാ മജിസ്ട്രേട്ട് അന്വേഷിക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജെബി മേത്തർ എം.പി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നൽകിയ നിവേദനത്തിലാവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാഭ്യാസ ഡി.ഡി നടത്തിയ അന്വേഷണം നിഷ്പക്ഷമായിരുന്നില്ല. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്കൂളിൽ വനിത പോലീസിന്റെ സ്ഥിരം എയ്ഡ് പോസ്റ്റും സ്റ്റുഡൻസ് കൗൺസിലിംഗ് സെൻററും സ്ഥാപിക്കണമെന്നും ഡൽഹിയിൽ മന്ത്രിയെ സന്ദർശിച്ച് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 


കുട്ടികളെ പ്പോലെ അമ്മമാരും പ്രയാസത്തിലാണ് വനിത ചെയർപേഴ്സൻ സ്കൂൾ നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തണമെന്ന് വനിത കമ്മീഷൻ ചെയർപേഴ്സൻ പി. സതീദേവിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 
ബാലാവകാശ കമ്മീഷനുമായി ചേർന്ന് കൗൺസിലിംഗ് കേന്ദ്രം തുടങ്ങണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.