കോതമംഗലം: വടാട്ടുപാറ റോക്ക് ജംഗ്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ അടുക്കളയിൽ  കയറിയ രാജവെമ്പാലയെ പിടികൂടി.അടുക്കളയിൽ അടുപ്പിനു താഴെയായിട്ടാണ് രാത്രി എട്ട് മണിയോടെ പാമ്പിനെ കണ്ടത്. അടുക്കളയിൽ നിന്ന് ചീറ്റുന്ന ശബ്ദം കേട്ട് വീട്ടമ്മ നോക്കിയപ്പോഴാണ് പത്തടിയോളം നീള മുള്ള രാജവെമ്പാല ശ്രദ്ധയിൽപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉടനെ വടാട്ടുപാറ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. വനപാലകരുടെ നിർദ്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലിക്ക് ഒന്നര മണിക്കൂറോളം സമയം വേണ്ടി വന്നു പാമ്പിനെ വരുതിയിലാക്കാൻ. നിരവധി പ്രാവശ്യം കൂട്ടിൽക്കയറാൻ കൂട്ടാക്കാതെ വഴുതി മാറിയ പാമ്പിനെ ഒടുവിൽ മാർട്ടിൻ കൈപ്പിടിയിലൊതുക്കുകയായിരുന്നു.


പിടികൂടിയ പാമ്പിനെ പിന്നീട് ഉൾ വനത്തിൽ തുറന്നു വിട്ടു. ചൂടുകാലമായതിനാൽ പാമ്പുകൾ വീടിനു സമീപത്തേക്ക് വരാൻ സാധ്യതയേറെയുണ്ടെന്നും വാതിലുകളും ജനാലകളും അടച്ചിട്ട് ആളുകൾ ജാഗ്രത പാലിക്കണമെന്നും മാർട്ടിൻ നിർദ്ദേശിച്ചു.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.