തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി എന്തായാലും  ശമ്പളവും പെൻഷനും മുടങ്ങില്ലെന്നതാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസമായി കേന്ദ്രത്തിൽ നിന്ന് 4000 കോടിയാണ് സംസ്ഥാന സർക്കാരിന് ലഭിച്ചത്. ഇതോടെ  ട്രഷറിയിലെ നിയന്ത്രണങ്ങളിലും അയവ് വരുത്തി.  2,736 കോടി നികുതിവിഹിതമാണ് എത്തിയത്. കൂടാതെ ഐജിഎസ്ടി വിഹിതവും കേരളത്തിലേക്ക് എത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫണ്ട് എത്തിയതോടെ പണലഭ്യത ഉറപ്പാക്കാൻ ട്രഷറി വകുപ്പ് തങ്ങളുടെ  സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും കൂട്ടി. പുതിയ നിരക്ക് വർധനവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മാർച്ച് 1 മുതൽ 25 വരെയുള്ള നിക്ഷേപത്തിനാണ് നിലവിൽ ഉയർന്ന പലിശ നിരക്ക്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ 5.9 ശതമാനത്തിൽനിന്ന് 7.5 ശതമാനമാക്കി ട്രഷറി ഉയർത്തിയിട്ടുണ്ട്. 


നേരത്ത പലവട്ടം കേരളത്തിന് അവകാശപ്പെട്ട പണം കൊടുക്കാതെ കേന്ദ്രം തടഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ആരോപിച്ചിരുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. കേസ് സുപ്രീം കോടതി വരെ എത്തുകയും വിഷയം രമ്യതയിൽ പരിഹരിച്ച് കൂടെ എന്ന് കോടതി വിവിധ സർക്കാരുകളോ ആരായുകയും വരെ ചെയ്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.