Veena Vijayan: വീണ വിജയൻറെ ഹർജി തള്ളി, ഇനി എന്ത്? അന്വേഷണം തുടരാം എന്ന് കോടതി
അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്.
ബെംഗളൂരു: എസ്എഫ് ഐഒ അന്വേഷണത്തിനെതിരായി വീണ വിജയൻ സമർപ്പിച്ച ഹർജി കർണ്ണാടക ഹൈക്കോടതി തള്ളി. എസ്എഫ്ഐഒയ്ക്ക് വിഷയത്തിൽ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. വീണാ- വിജയൻറെ എക്സാ ലോജിക് സിഎംആർഎൽ ഇടപാട് സംബന്ധിച്ച കേസാണ് ഇപ്പോൾ എസ്എഫ്ഐഒ (Serious Fraud Investigation Office) അന്വേഷിക്കുന്നത്. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്.
വീണ വിജയന്‍റെ എക്സാലോജിക്ക് എന്ന കമ്പനിക്ക് ഒരു സേവനവും നൽകാതെ 1.72 കോടി രൂപ കൈമാറിയെന്നതിന് തെളിവുകളുണ്ടെന്നാണ് വാദം ഉയരുന്നത്. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷൻ ആയ ബഞ്ചാണ് ഇടക്കാല വിധി പറഞ്ഞത്. കമ്പനി നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം പ്രഖ്യാപിച്ചതിനോട് പൂർണമായി സഹകരിച്ചിട്ടും ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്ന് കാണിച്ചാണ് തങ്ങൾക്കെതിരെയുള്ള കേസ് റദ്ദാക്കാൻ വേണ്ടി എക്സാലോജിക്ക് കോടതിയെ സമീപിച്ചത്.
പ്രാഥമിക അന്വേഷണത്തിൽ എക്സാ ലോജിക്കും- സിഎംആർഎല്ലും തമ്മിൽ അനധികൃതമായ ഇടപാടുകൾ നടന്നുണ്ടെന്ന് ബോധ്യമായതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത്. പിസിജോർജിൻറെ മകൻ ഷോൺ ജോർജാണ് ഇത് സംബന്ധിച്ച് വീണ്ടും കോടതിയെ സമീപിച്ചത്. അതേസമയം അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് നേരത്തെ സിപിഎം വ്യക്തമാക്കിയിരുന്നു. സിപിഎം നയ രേഖയിലും ഇത് പങ്ക് വെച്ചിരുന്നു
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.