Big breaking| ഒരു വർഷം ഒരു ലിസ്റ്റും ഉണ്ടാക്കരുത്, തട്ടുമ്പോൾ ഗ്രൂപ്പിലിട്ട് തട്ടണം -ദിലീപിൻറെ ശബ്ദരേഖ പുറത്ത് വിട്ട് ബാലചന്ദ്രകുമാർ
രണ്ടാമത്തേതിൽ ഒരു വർഷം ഒരു ലിസ്റ്റും ഉണ്ടാക്കരുതെന്നും ഒരു റെക്കോർഡും ഉണ്ടാക്കരുതെന്നും
തിരുവനന്തപുരം: ദിലീപിൻറെ ഫോൺ ശബ്ദരേഖ പുറത്ത് വിട്ട് ബാലചന്ദ്രകുമാർ. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കേണ്ടുന്ന രീതിയെ കുറിച്ചാണ് പരാമർശം.അദ്യത്തേതിൽ- ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ അതെപ്പോഴും ഒരു ഗ്രൂപ്പിൽ ഇട്ട് തട്ടിയേക്കണം" (ദിലീപ് അനൂപിന് നിർദ്ദേശം നൽകുന്നത്) ദിലീപിൻ്റെ ശബ്ദം. 2017ലേതാണ് പുറത്ത് വിട്ട ശബ്ദരേഖ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാമത്തേതിൽ ഒരു വർഷം ഒരു ലിസ്റ്റും ഉണ്ടാക്കരുതെന്നും ഒരു റെക്കോർഡും ഉണ്ടാക്കരുതെന്നും..ഫോൺ use ചെയ്യരുതെന്നും പറയുന്നു ഇടയിൽ അനൂപ് സംസാരിക്കുമ്പോൾ മറ്റ് ചിലരും സംസാരിക്കുന്നതും ഒാഡിയോയിൽ ഉണ്ട്. ഏതായാലും ദിലീപിൻറെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവെ പുതിയ വെളിപ്പെടുത്തലുകൾ ജാമ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...