Accident: കുറ്റിച്ചലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
Kuttichal Accident: ഇടിച്ച യുവാക്കളുടെ ബൈക്കിൽ നിന്നും കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്.
കുറ്റിച്ചലിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. വൈകുന്നേരം 5.30ന് ആണ് സംഭവം. ഹെഡ് ലോഡിംഗ് തൊഴിലാളിയായ കുറ്റിച്ചൽ മൈലമൂട് സ്വദേശി രാജു(67) ആണ് മരിച്ചത്.
കുറ്റിച്ചൽ ഭാഗത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വിറക് വാങ്ങി ആക്റ്റീവയിൽ വരികെയായിരുന്നു രാജു. ആര്യനാട് ഭാഗത്ത് അമിത വേഗത്തിൽ ബൈക്കിലെത്തിയ മലവിള സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച ബൈക്കാണ് ഇടിച്ചത്. കുറ്റിച്ചൽ ആര്യനാട് റോഡിലെ പെട്രോൾ പമ്പിന് സമീപത്താണ് അപകടം.
ALSO READ: തണുത്ത് വിറച്ച് മൂന്നാർ; പലയിടത്തും തണുപ്പ് 0 ഡിഗ്രിയിൽ താഴെ
ഇടിയുടെ ആഘാതത്തിൽ രാജുവിന്റെ തല റോഡിലിച്ചതാണ് മരണകാരണം. ഇടിച്ച യുവാക്കളുടെ ബൈക്കിൽ നിന്നും പോലിസ് ഒരു പൊതി കഞ്ചാവ് കണ്ടെത്തി. മലവിള സ്വദേശികളായ സ്‌ക്കൂട്ടർ ഓടിച്ചിരുന്ന സുരജും കൂടെയുണ്ടായിരുന്ന നിതിനും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.