ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റു ചെയ്തു
ബിനീഷിനെ ഇന്ന് ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് സൂചന.
ബംഗളൂരു: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ (Bineesh Kodiyeri) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യലിന് ഇന്ന് ബിനീഷ് ഹാജരായിരുന്നു. ബിനീഷിനെ വിശദമായി ചോദ്യം ചെയ്തശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
ബിനീഷിനെ ഇന്ന് ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് സൂചന. കോടതിയിൽ ബിനീഷിനെ നാലുദിവസത്തേക്ക് ഇഡി (ED) കസ്റ്റഡിയിൽ ആവശ്യ[പ്പെട്ടേക്കുമെന്നും റിപ്പോർട്ട് ഉണ്ട്. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ (Anoop Muhammad) മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്തത്.
ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു ബിനീസ് ഇഡിയുടെ (ED) സോണൽ ഓഫീസിൽ ഹാജരായത്. ബിനീഷിനെ ആദ്യമായി ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് ഒക്ടോബർ ആറിനാണ്. ബിനീഷിനെ ചോദ്യം ചെയ്തതിന് ശേഷം ലഭിച്ച വിവിരങ്ങളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപിനേയും ഇഡി ചോദ്യം ചെയ്തിരുന്നു.
മുൻപ് അനൂപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി (ED) ബിനീഷിനെ വിളിച്ചിരുന്നുവെങ്കിലും അദേഹം ഹാജരായിരുന്നില്ല. അനൂപ് നല്കിയ മോഴിയിൽ ഉണ്ടായ പൊരുത്തക്കേടാണ് ഒപ്പമിരുത്തി ചോദിക്കാമെന്ന ധാരണയിൽ ഇഡി (ED) എത്തിയത്. അനൂപ് ആവശ്യപ്പെട്ടപ്പോഴൊക്കെ ബിനീഷ് പണം നൽകി സഹായിച്ചിട്ടുണ്ട്. ഏതാണ്ട് 50 ലക്ഷത്തോളം രൂപ പല അക്കൌണ്ടുകളിൽ നിന്നും അനൂപിന്റെ അക്കൌണ്ടിൽ എത്തിയിരിക്കുന്നത്. ഇത് ബിനീഷാണോ അതോ മറ്റാരെങ്കിലുമാണോ നിക്ഷേപിച്ചതെന്നും ഇഡി (ED) അന്വേഷണം നടത്തുന്നുണ്ട്.