ബാംഗ്ലൂർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കൊടിയേരിയുടെ കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റി. നിലവിലെ ജഡ്ജി ബഞ്ച് മാറുന്നതിലാണ് നടപടി. എന്നാൽ ഇപ്പോഴത്തെ ജഡ്ജി തന്നെ തുടർന്നും കേസിൽ വാദം കേൾക്കണമെന്ന് ബിനീഷ് ആവശ്യപ്പെട്ടു. ബിനീഷിൻറെ പിതാവിനെ കാണാൻ പരോൾ വേണമെന്ന ആവശ്യം എൻഫോഴ്സ്മെൻറ് ഡയറ്കറ്റേറ്റ് എതിർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാമ്യവുമായി ബന്ധപ്പെട്ട് പുതിയ ബഞ്ചിനെ സമീപിക്കാൻ കോടതി ബിനീഷിന് നിർദ്ദേശം നൽകി.അതേസമയം നിരവധി തവണയാണ് ഇതിനോടകം ബിനീഷിൻറെ ജാമ്യാപേക്ഷ കോടതി തള്ളിയത്. കേസിൽ വാദം കേൾക്കവെ  തൻറെ അക്കൗണ്ടിലേക്ക് വരൂന്ന തുകയുടെ ഉറവിടം എവിടെ നിന്നൊക്കെയാണെന്ന് ബിനീഷ് കൊടിയേരി വ്യക്തമാക്കിയിരുന്നു.


ALSO READBineesh Kodiyeri Bail Application: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്താം തവണയും മാറ്റി


അഞ്ചര കോടിയോളം രൂപ പലതവണയായി ബിനീഷ് കൊടിയേരിയുടെ അക്കൗണ്ടിലെത്തിയെന്നാണ് എൻഫോഴ്സ്മെൻറ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ മൂന്നര കോടി രൂപയ്ക്ക് ആദായ നികുതി അടച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.


ALSO READചോദ്യം ചെയ്യലിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരി ആശുപത്രി വിട്ടു


അക്കൗണ്ടിലെ തുക മുഴുവനും തൻറെയല്ലെന്നും ബിനീഷ് പറയുന്നു. കേസിൽ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ഇത് വരെ ബിനീഷിൻറെ കേസിൽ പതിമൂന്നാം തവണയാണ് കേസ് ഹൈക്കോടതി പരിഗണിച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക