ബംഗളൂരു: തൻറെ അക്കൗണ്ടിലേക്ക് വരൂന്ന തുകയുടെ ഉറവിടം എവിടെ നിന്നൊക്കെയാണെന്ന് വ്യക്തമാക്കി ബിനീഷ് കൊടിയേരി. പിതാവിനെ നോക്കാനായി വീട്ടിലേക്ക് പോവാനുള്ള ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ബിനീഷ് കൊടിയേരി നിലപാട് വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അക്കൗണ്ടിലേക്ക് എത്തുന്ന തുകയുടെ മിക്കവാറും താൻ ആദായ നികുതി അടക്കാറുണ്ടെന്നും ബിനീഷ് വ്യക്തമാക്കി.വ്യാപാരം, ക്രിക്കറ്റ് ക്ലബ് നടത്തിപ്പ്, സിനിമ അഭിനയം തുടങ്ങിയ വഴിയാണ് തനിക്ക് വരുമാനം എത്തിയിരുന്നതെന്ന് ബിനീഷ് കൊടിയേരി പറഞ്ഞു.


ALSO READ: Bineesh Kodiyeri Bail Application: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്താം തവണയും മാറ്റി


അക്കൗണ്ടിലെ തുക മുഴുവനും തൻറെയല്ലെന്നും ബിനീഷ് പറയുന്നു. കേസിൽ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ഇത് വരെ ബിനീഷിൻറെ കേസിൽ പതിമൂന്നാം തവണയാണ് കേസ് ഹൈക്കോടതി പരിഗണിച്ചത്.


ALSO READചോദ്യം ചെയ്യലിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരി ആശുപത്രി വിട്ടു


അഞ്ചര കോടിയോളം രൂപ പലതവണയായി ബിനീഷ് കൊടിയേരിയുടെ അക്കൗണ്ടിലെത്തിയെന്നാണ് എൻഫോഴ്സ്മെൻറ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ മൂന്നര കോടി രൂപയ്ക്ക് ആദായ നികുതി അടച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക