തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും മുൻ മാധ്യമപ്രവർത്തകയുമായിരുന്ന ബിൻഷ ബി ഷറഫിൻ്റെ വിവാഹിതയാവുന്നു. ഹൈദരാബാദിലെ ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിലെ ജീവനക്കാരൻ ഷബിൻ എസ്.എസ് ആണ് വരൻ. ഈ മാസം 13നാണ് ഇരുവരുടെയും വിവാഹം. ഞായറാഴ്ച വൈകിട്ട് നാലിന് വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. ഒരല്പം വ്യത്യസ്തയാർന്ന തീരുമാനത്തോടെയാണ് ഈ വിവാഹചടങ്ങ് എന്നുള്ളതും പ്രത്യേകതയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷനിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ബിൻഷ ബി ഷറഫ് (27). മുൻ മാധ്യമപ്രവർത്തക കൂടിയാണ് ബിൻഷ. വരൻ ഷബിൻ എസ്. എസ്. ഹൈദരാബാദിലെ ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിലെ ജീവനക്കാരനാണ്. ഇരുവരും തമ്മിലുള്ള 12 വർഷത്തെ സൗഹൃദമാണ് ദാമ്പത്യജീവിതത്തിലേക്ക് മാറുന്നത്. 


Also Read: അഭിമാനത്തിന്റെ നാൽപ്പത് വർഷങ്ങൾ; കഥകളി ശിൽപ്പങ്ങൾ തടിയിൽ തീർത്ത് ത്രിവിക്രമൻ!


ഇരുവരും കിളിമാനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സഹപാഠികളായിരുന്നു. അവിടെ വച്ച് തുടങ്ങിയ ആത്മബന്ധമാണ് ജീവിതത്തിലും ഇവരെ ഒന്നിപ്പിക്കുന്നത്. കൊവിഡ് കാലമായതിനാൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്തുന്നതിന് തടസ്സമുണ്ടെന്ന് ബിൻഷ പറഞ്ഞു. അതുകൊണ്ട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കുകയുള്ളൂ. ഞായറാഴ്ച വൈകിട്ട് നാലിന് വർക്കലയിലെ പാം ബീച്ച് റിസോർട്ടിലാണ് വിവാഹചടങ്ങുകൾ.


വിവാഹത്തിന് മുന്നോടിയായി ചില സുപ്രധാനമായ തീരുമാനങ്ങളും ഇരുവരും ചേർന്നെടുത്തു. മരണശേഷം അവയവദാനത്തിനുള്ള സമ്മതപത്രത്തിന് വിവാഹവേദിയിൽ വച്ച് ഒപ്പുവയ്ക്കും. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാനും ആലോചനയുണ്ട്. വിവാഹത്തിന് ഒരു തരി സ്വർണം പോലും വേണ്ടെന്ന നിലപാടിലാണ് ബിൻഷ. 


Also Read: മൂന്ന് ഭാഷകളിൽ അക്ഷരങ്ങൾ തലതിരിച്ചെഴുതും; നഹല ഫാത്തിമ വേറെ ലെവൽ!!!


പൂർണമായും സ്ത്രീധനം ഒഴിവാക്കികൊണ്ടുള്ള വിവാഹമാണ് ലക്ഷ്യമിടുന്നതെന്നും ബിൻഷ പറയുന്നു. മാധ്യമ പ്രവർത്തകയായിരുന്ന ബിൻഷ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐ ടിക്കറ്റിൽ കല്ലറ ഡിവിഷനിൽ നിന്ന് മത്സരിച്ച് ആറായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. ആറ്റിങ്ങൽ നഗരൂർ ചെമ്മരത്തിമുക്കിൽ ബിൻഷ മൻസിലിൽ ഷറഫുദ്ദീൻ്റെയും ബിന്ദുവിൻ്റെയും മകളാണ് ബിൻഷ. കാരേറ്റ് തളിക്കുഴിയിൽ എസ്.എസ്.മൻസിലിൽ ഷാജഹാൻ്റെയും ഷൈലയുടെയും മകനാണ് ഷബിൻ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.