ദേവി ബസു സിങ്ങ് ഗ്രോവർ-കുഞ്ഞിൻറെ പേര് വെളിപ്പെടുത്തി ബിപാഷ
ദേവി ബസു സിങ്ങ് ഗ്രോവർ എന്നാണ് കുഞ്ഞിന് പേര് ഇട്ടിരിക്കുന്നത്
ബോളിവുഡ് താരദമ്പതികളായ ബിപാഷ ബസുവിനും നടൻ കരൺ സിങ് ഗ്രോവറിനും കഴിഞ്ഞ ദിവസമാണ് പെൺകുഞ്ഞ് പിറന്നത് . ബിപാഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ സന്തോഷ വാർത്ത പങ്കുവെച്ചത് . ഇപ്പോൾ ഇതാ കുഞ്ഞിന്റെ പേരും വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ . ദേവി ബസു സിങ്ങ് ഗ്രോവർ എന്നാണ് കുഞ്ഞിന് പേര് ഇട്ടിരിക്കുന്നത് . മകളുടെ പേര് മനോഹരമാണെന്ന് പറഞ്ഞ് നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത് .
ഗർഭകാല ഫോട്ടോഷൂട്ട് പങ്കുവെച്ചുകൊണ്ടാണ് ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്ന വിവരം ഇരുവരും പങ്കുവെച്ചത് . ഒറ്റയ്ക്ക് തുടങ്ങിയ യാത്രയിൽ ഒരു ഘട്ടത്തിൽ പരസ്പരം കണ്ടുമുട്ടി . രണ്ടു പേർ ഒന്നിച്ചു തുടങ്ങിയ യാത്രയിൽ മൂന്നാമതൊരാൾ കൂടി ചേരുന്നു.തങ്ങളുടെ കുഞ്ഞ് ഉടൻ തന്നെ എത്തുമെന്നാണ് താരദമ്പതികൾ കുറിച്ചത്. .
ഗർഭകാല വിശേഷങ്ങളുമായി ബിപാഷ സോഷ്യൽ മീഡിയയിൽ നിറഞ്ഞു . താരത്തിന്റെ ബേബി ഷവറും ആഘോഷമാക്കിയിരുന്നു . 2015ൽ പുറത്തിറങ്ങിയ എലോൺ എന്ന സിനിമയുടെ സറ്റിൽ വെച്ച് പരിചയപ്പെട്ട ബിപാഷയും കരണും 2016ലാണ് വിവാഹിതരായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...