K Surendran: ശ്രീനാരായണ ഗുരുവിനെ കാവിയുടുപ്പിച്ച് ബിജെപി; ചുവപ്പ് ഉടുപ്പിക്കാൻ നോക്കണ്ടെന്ന് കെ.സുരേന്ദ്രൻ
Bjp about Sreenarayana Guru: ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയെന്ന് ബിജെപി വിശേഷിപ്പിച്ചു.
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ കാവിയുടുപ്പിച്ച് ബിജെപി. ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയെന്ന് വിശേഷിപ്പിച്ചാണ് ബിജെപി ഔദ്യോഗിക ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് എന്നിവർ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.
ഗുരുദേവൻ ഹിന്ദു സന്യാസിയാണെന്നും ഗുരു ദേവനെ ചുവപ്പുടുപ്പിക്കാൻ നേക്കണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചു. ഗുരുദേവൻ സിപിഎം സന്യാസിയാണോ അതോ മതേതര സന്യാസിയാണോ എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ചോദിച്ചു. ഗുരുദേവനെ ആരും ഒന്നുമുടുപ്പിക്കാൻ നോക്കണ്ട. ഗുരുദേവൻ ഹിന്ദു സന്യാസിയാണ്. അദ്ദേഹം ക്ഷേത്ര പ്രതിഷ്ഠ നടത്തി വിനായക അഷ്ടകം എഴുതിയെന്നും ഗുരുദേവനെ സാമൂഹ്യ പരിഷ്കർത്താവായി മാത്രം മാറ്റാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ബിജെപിയുടെ ഫേസ്ബുക്ക് പേജിൽ ഗുരുദേവന്റെ കാവിയുടുത്ത ചിത്രം വന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ALSO READ: 1087 ഓണച്ചന്തകൾ, 23 കോടിയുടെ കച്ചവടം; ഓണവിപണിയിൽ വിജയം കൊയ്ത് കുടുംബശ്രീ
അതേസമയം, ശ്രീനാരായണ ഗുരു ആർഷഭാരത്തിന്റെ പരമ ഗുരുവാണെന്ന് പി.കെ കൃഷ്ണദാസ് വ്യക്തമാക്കി. ഗണപതി ഭഗവാൻ മിത്താണെന്ന് സ്ഥാപിയ്ക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിച്ച വ്യഗ്രത കേരളത്തിൽ പല ദേശീയ ബിംബങ്ങളെയും ഹൈന്ദവമല്ലാതാക്കി മാറ്റാൻ കമ്മ്യൂണിസ്റ്റുകാർ കാണിച്ചിട്ടുണ്ട്. സനാതന ധർമ്മവിശ്വാസികളായ സംന്യാസി സമൂഹത്തിന്റെ ഭാഗമായിരുന്ന ശ്രീനാരായണ ഗുരുദേവനെ ഹിന്ദുവല്ലാതാക്കാൻ അവർ പണ്ടു മുതലെ ശ്രമിച്ചിട്ടുണ്ടെന്നും നാരായണ ഗുരു ഈശ്വര വിശ്വാസിയല്ലെന്ന് വരെ അവർ പ്രചരിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.
കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ശ്രീനാരായണ ഗുരു ആർഷഭാരത്തിന്റെ പരമ ഗുരു...
ഗണപതി ഭഗവാൻ മിത്താണെന്ന് സ്ഥാപിയ്ക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിച്ച വ്യഗ്രത കേരളത്തിൽ പല ദേശീയ ബിംബങ്ങളെയും ഹൈന്ദവമല്ലാതാക്കി മാറ്റാൻ കമ്മ്യൂണിസ്റ്റുകാർ കാണിച്ചിട്ടുണ്ട്. സനാതന ധർമ്മവിശ്വാസികളായ സംന്യാസി സമൂഹത്തിന്റെ ഭാഗമായിരുന്ന ശ്രീനാരായണ ഗുരുദേവനെ ഹിന്ദുവല്ലാതാക്കാൻ അവർ പണ്ടു മുതലെ ശ്രമിച്ചിട്ടുണ്ട്.നാരായണ ഗുരു ഈശ്വര വിശ്വാസിയല്ലെന്ന് വരെ അവർ പ്രചരിപ്പിച്ചു. ഭാരതത്തിന്റെ ആർഷ പാരമ്പര്യം സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സർവാശ്ലേഷിയായ പ്രത്യയശാസ്ത്രമാണ്. വസുധൈവ കുടുംബകമെന്നും വിശ്വംഭവത് ഏക നീഢം എന്നും ലോക സമസ്ത സുഖിനോ ഭവന്തുവെന്നും പ്രഖ്യാപിച്ച അദ്വൈത പാരമ്പര്യത്തിൽ നിന്നാണ് ശ്രീനാരായണ ഗുരു അദ്ദേഹത്തിന്റെ ചിന്തകൾ ഊതികാച്ചിയെടുത്തത്.
അദ്വേഷ്ടാ സർവ ഭൂതാനാം എന്ന ഗീതാവാക്യം തന്നെയാണ് ഒരു പീഡയുറുമ്പിനും വരാ എന്ന അനുകമ്പാ ദശകത്തിൽ പറയുന്നത്. അഹം ബ്രഹ്മാസ്മിയെന്ന ഉപനിഷത് മഹാവാക്യത്തിൽ വിശ്വസിക്കുന്ന ഒരു ഹിന്ദു സംന്യാസിയ്ക്ക് മാത്രമേ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹാ പ്രഖ്യാപനം നടത്താനാകു. സ്വാമി വിവേകാനന്ദന്റെ നിർദ്ദേശ പ്രകാരമാണ് ഡോ: പൽപു ശ്രീനാരായണ ഗുരുവിനെ എസ്എൻഡിപി സ്ഥാപനത്തിനായി സമീപിച്ചതെന്നതും ചരിത്രം. ശ്രീനാരായണ ഗുരുവിന്റെ പുരോഗമന ചിന്തകൾ തികച്ചും ഭാരതീയമായിരുന്നു അതിന് കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തകളുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...