Kerala Assembly Election 2021: ബി.ജെ.പി സ്ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി
ജസ്റ്റിസ് എൻ നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്.
കൊച്ചി: തലശ്ശേരിയിലെയും,ഗുരുവായൂരിലെയും (Kerala Assembly Election 2021) ബി.ജെ.പി സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ കോടതി ഇടപെടില്ല. പത്രിക തള്ളിയ സംഭവത്തിൽ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പത്രിക തള്ളിയ സംഭവത്തിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കവെയാണ് വിഷയത്തിൽ ജസ്റ്റിസ് എൻ നഗരേഷ് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. വിഷയത്തിൽ ഹൈക്കോടതിയും നിലപാട് വ്യക്തമാക്കിയതോടെ ഇനി രണ്ട് മണ്ഡലങ്ങളിലും എൻ.ഡി.എക്ക് സ്ഥാനാർഥികളുണ്ടാവില്ലെന്നത് ഉറപ്പായി.
ഇരു മണ്ഡലങ്ങളിലും സ്വതന്ത്രർക്ക് ഇനി ബി.ജെ.പി (Bjp) പിന്തുണ നൽകുമോ എന്നതാണ് ആലോചിക്കേണ്ടുന്ന വിഷയം. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെയും ബി.ജെ.പി,എൻ.ഡി.എ നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം അമിത്ഷാ തലശ്ശേരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെുക്കാനിരിക്കുന്നതിന് തൊട്ട് മുൻപ് നടന്ന അപ്രതീക്ഷിത സംഭവം സംസ്ഥാന നേതൃത്വത്തിന് വിമർശനം ലഭിക്കാനുള്ള കാരണങ്ങളിൽ ഒന്നായി മാറുമെന്നാണ് വിലയിരുത്തൽ.
ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയാണ് കോടതി തലശ്ശേരി (Thalasserry) ബിജെപി സ്ഥാനാർഥി എൻ ഹരിദാസിന്റയും ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി നിവേദിതാ സുബ്രഹ്മണ്യം സമർപ്പിച്ച ഹർജി പരിഗണിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ ആവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുകയായിരുന്നു.
നാമ നിർദ്ദേശ പത്രികയിലെ എയും ബിയും പത്രികക്ക് ഒപ്പം നൽകിയിരുന്നു. എന്നാൽ ഫോം എയിൽ ഒപ്പിട്ടില്ല എന്ന അപാകത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരുത്തുന്നതിനായി മാർച്ച് 19-ന് അത് മടക്കി നൽകാൻ വരണാധികാരിയോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പത്രിക സൂക്ഷ്മ പരിശോധന നടത്തുന്ന 20-ന് ദേശീയ പ്രസിഡൻറ് ഒപ്പിട്ട ഫോം എ പത്രികക്ക് ഒപ്പം നൽകിയെങ്കിലും സ്വീകരിച്ചില്ല. സമാന സംഭവം ഇടുക്കിയിലും ഉണ്ടായിരുന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
.