കലാപാഹ്വാനത്തിന് കേസെടുക്കണം; എം.എം മണിക്കെതിരെ പരാതിയുമായി ബിജെപി
പ്രസംഗത്തിലൂടെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്താനാണ് എംഎം മണി ശ്രമിച്ചതെന്ന് ബിജെപിയുടെ പരാതിയില്‍ പറയുന്നു
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മുന്‍ മന്ത്രി എംഎം മണിക്കെതിരെ പരാതി നല്‍കി ബിജെപി. മണിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയാണ് കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്. എംപി സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ എംഎം മണി പ്രതികരിച്ചിരുന്നു. ഇടുക്കി പൂപ്പാറയില്‍ കഴിഞ്ഞ 24ന് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്.
വിദ്വേഷപരമായ പ്രസംഗത്തിലൂടെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്താനാണ് എംഎം മണി ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യവിരുദ്ധമാണെന്നും വലിയ കൊള്ളരുതായ്ക ചെയ്ത ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും എംഎം മണി വിമര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിക്കെതിരെ പ്രതികരിച്ചതിനാണെന്നാണ് എംഎം മണി പറഞ്ഞത്. വിമര്‍ശനം കേള്‍ക്കാന്‍ മോദി ബാധ്യസ്ഥനാണ്. മുഖ്യമന്ത്രി ആയിരുന്ന സമയത്ത് നിരവധി മുസ്ലീങ്ങളെ കശാപ്പ് ചെയ്തയാളാണ് നരേന്ദ്ര മോദിയെന്നും എംഎം മണി വിമര്‍ശിച്ചു. ഗാന്ധിവധം സംബന്ധിച്ച് അസത്യപ്രചരണം നടത്തിയെന്നും എംഎം മണിക്കെതിരായ പരാതിയില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...