ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന് ആലപ്പുഴയിൽ
ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന് ആലപ്പുഴയിൽ ചേരും. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ ജനരക്ഷാ യാത്രയുടെ വിലയിരുത്തലാണ് പ്രധാന അജണ്ട. അടുത്ത ദിവസം സംസ്ഥാന ഭാരവാഹിയോഗവും ചേരും. യാത്ര പാര്‍ട്ടിക്ക് ഉണര്‍വേകിയെന്നാണ് പൊതുവിലയിരുത്തൽ.
ആലപ്പുഴ: ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന് ആലപ്പുഴയിൽ ചേരും. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ ജനരക്ഷാ യാത്രയുടെ വിലയിരുത്തലാണ് പ്രധാന അജണ്ട. അടുത്ത ദിവസം സംസ്ഥാന ഭാരവാഹിയോഗവും ചേരും. യാത്ര പാര്‍ട്ടിക്ക് ഉണര്‍വേകിയെന്നാണ് പൊതുവിലയിരുത്തൽ.
അതേസമയം യാത്രക്കിടെ വേങ്ങരയിലെ കനത്ത തോൽവി വലിയ തിരിച്ചടിയാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ദേശീയ നേതാക്കൾ സംസ്ഥാനത്തുടനീളം പ്രചരണം നടത്തിയിട്ടും വേങ്ങരയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് നേതൃത്വത്തിന്‍റെ പിടിപ്പ് കേടാണെന്ന വിമർശനവും ഉയരും. യാത്ര തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയെന്ന് മുരളീധര വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ തീയതിമാറ്റേണ്ടെന്ന കടുംപിടുത്തത്തിലായിരുന്നു കുമ്മനം രാജശേഖരൻ.