തിരുവനന്തപുരം :ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഇന്നലെ കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചതിന്‍റെ പ്രതിഷേധ സൂചകമായാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യമണിക്കൂറുകളിൽ ഹർത്താൽ പൂർണമാണ്. പൊതുവാഹനങ്ങളൊന്നും റോഡിലിറങ്ങുന്നില്ല. കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നില്ല. കൊച്ചിയില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇരുചക്രവാഹനങ്ങളൊഴികെയുള്ളവയാണ് തടഞ്ഞത്.


ആശുപത്രി, മെഡിക്കൽ സ്റ്റോർ, പാൽ, പത്രം എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശവസംസ്‌കാരത്തിന് പോകുന്നവര്‍, വിമാനത്താവളത്തിലേക്ക് പോകുന്നവര്‍, വിവാഹം, ഹജ്ജ്, ശബരിമല തീര്‍ഥാടകര്‍ എന്നിവരേയും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂരിലും കോഴിക്കോട്ടും തിരുവനന്തപുരത്തും സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്


ഇന്നലെ രാവിലെ 10.30ഓടെ പിണറായി ടൗണിലെ പെട്രോള്‍ പമ്പിന് സമീപത്തു വെച്ച് രമിത്തിനു നേരെ ആക്രമണം ഉണ്ടായത്. തലക്കും കഴുത്തിനും വെട്ടേറ്റ ഇയാളെ ഉടന്‍ തന്നെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


സിപിഎം പാതിരിയോട് ബ്രാഞ്ച് സെക്രട്ടറി കെ.മോഹനന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥക്കു പിന്നാലെയാണ് രമിത്ത് കൊല്ലപ്പെട്ടത്.2002ല്‍ സമാനരീതിയില്‍ രമിത്തിന്‍റെ അച്ഛന്‍ ഉത്തമനെ സിപിഎം പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് വലിച്ചിറക്കി വെട്ടികൊലപ്പെടുത്തിയിരുന്നു. ഇനി ആ കുടുംബത്തിൽ വൃദ്ധയായ ഒരമ്മ മാത്രമാണ് അവശേഷിക്കുന്നത്.