സ്വര്‍ണ്ണക്കടത്ത് കേസിന് എസ്എന്‍സി ലാവലിന്‍കേസുമായി ബന്ധമോ..?ആരോപണവുമായി ബിജെപി!
സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി രംഗത്ത് വരുന്ന ബിജെപി നേതാക്കള്‍
തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി രംഗത്ത് വരുന്ന ബിജെപി നേതാക്കള്‍
മുഖ്യമന്ത്രിക്കെതിരെ എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപെട്ട ആരോപണവും ഉയര്‍ത്തുന്നു.
നയതന്ത്ര പരിരക്ഷ യുടെ മറവിൽ നടന്ന സ്വർണ്ണക്കടത്ത് നിരവധി മാനങ്ങളുള്ള ഗുരുതരമായ ഒന്നാണ്.
അത് കേവലം ഒരു സ്വപ്നാ സുരേഷിലോ ശിവശങ്കറിലോ മാത്രം ഒതുങ്ങുന്നതല്ല എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്‍റെ മറവിൽ നിരവധി തവണ സ്വർണ്ണം കടത്തിയിട്ടുണ്ട് എന്നും എംടി രമേശ് പറഞ്ഞു.
Also Read:സ്വര്‍ണ്ണക്കടത്ത് കേസ്;പാര്‍ട്ടി ഉന്നതന്‍റെ പുത്രനെതിരെയും ആരോപണം!
2017 സെപ്തംബർ 24 മുതൽ 27 വരെ നടന്ന യു.എ.ഇ ഭരണാധികാരിയുടെ തിരുവനന്തപുരം സന്ദർശനത്തെപ്പറ്റി
സമഗ്രമായ അന്വേഷണം നടത്തണം. ക്രിമിനൽ കേസ് പ്രതികൾ ഈ യോഗത്തിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തിട്ടുണ്ട്.
എസ്എൻസി ലാവലിൻ കേസ് പ്രതിയും പിണറായി വിജയന്‍റെ അടുപ്പക്കാരനുമായ ദിലീപ് രാഹുലൻ ഈ യോഗത്തിൽ ഉണ്ടായിരുന്നു.
ഈ യോഗത്തിലേക്ക് ദിലീപ് രാഹുലനെ ക്ഷണിച്ചത് ആരാണെന്നും എന്തിനായിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.
മുഖ്യമന്ത്രി അറിയാതെ ദിലീപ് രാഹുലൻ തിരുവനന്തപുരത്ത് എത്തില്ല,എംടി രമേശ് ആരോപിച്ചു,
സ്വർണ്ണക്കടത്ത് കേസിൽ ഇപ്പോൾ ആരോപണ വിധേയയായ സ്വപ്നാ സുരേഷായിരുന്നു അന്നത്തെ യോഗത്തിന്‍റെ നടത്തിപ്പുകാരി.
സ്വപ്നയും ദിലീപ് രാഹുലനും തമ്മിൽ അടുത്ത ബന്ധമുള്ളവരാണ്.
യുഎഇ ഭരണാധികാരിയുടെ സന്ദർശനത്തിന്‍റെ മറവിലും സ്വർണ്ണക്കടത്ത് നടന്നിട്ടുണ്ടെന്ന് സംശയമുണ്ട്.
ദിലീപ് രാഹുലനെ സാന്നിധ്യം ഏറെ ദുരൂഹതയുണ്ടാക്കുന്നതാണ്. ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ഈ സന്ദർശനം കൊണ്ട് സംസ്ഥാനത്തിന്
ഒരു രൂപയുടെ പോലും പ്രയോജനം ഉണ്ടായിട്ടില്ല. എന്തിനായിരുന്നു യുഎഇ ഭരണാധികാരി കേരളത്തിലെത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കൊട്ടിഘോഷിച്ച് നടത്തിയ ആ സന്ദർശനം മൂലം സംസ്ഥാനത്തിന് എന്ത് പ്രയോജനം ഉണ്ടായെന്നും വിശദീകരിക്കണമെന്നും രമേശ് ആവശ്യപെട്ടു.
മുഖ്യമന്ത്രിയുടെ ശിങ്കിടികൾക്ക് കള്ളക്കടത്ത് നടത്താനുള്ള മറയായിരുന്നോ ആ സന്ദർശനമെന്ന് ഇപ്പോൾ സംശയം ഉയരുകയാണ്.
ലാവലിൻ കേസ് പ്രതിയും സ്വപ്നയും തമ്മിലുള്ള ബന്ധത്തിന്‍റെ കാർമ്മികത്വം മുഖ്യമന്ത്രിക്കാണെന്ന് ഇതോടെ തെളിയുകയാണ് എന്നും എംടി രമേശ് പറയുന്നു.