Sandeep Warrier: `വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിച്ച് സ്നേഹത്തിന്റെ കടയിൽ അംഗത്വമെടുക്കുന്നു`; കോൺഗ്രസിൽ ചേർന്ന് സന്ദീപ് വാര്യർ
Sandeep Warrier: ബലിദാനികളെ ഒറ്റിക്കൊടുത്തത് ഞാനല്ല, നിങ്ങളുടെ കൂട്ടത്തിലാണെന്ന് ബിജെപി അണികൾ അറിയണമെന്ന് സന്ദീപ് വാര്യർ.
ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ. കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനം നടക്കുന്നതിനിടെയാണു മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. കെ സുധാകരനും വിഡി സതീശനും ഷാൾ അണിയിച്ച് സ്വീകരിച്ചു. സന്ദീപ് വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചെന്നും ഒരു ഉപാധികളും ഇല്ലാതെയാണ് കോൺഗ്രസ് പ്രവേശനം എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
ബിജെപി വെറുപ്പ് ഉദ്പാദിപ്പിക്കുന്ന ഫാക്ചറിയാണെന്നും അവിടെ നിന്ന് സ്നേഹവും കരുതലും പ്രതീക്ഷിച്ചത് തന്റെ തെറ്റാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. ബിജെപി ഏകാധിപത്യ പ്രവണതയുള്ള സംഘടനയാണെന്നും ഇനി മുതൽ സ്നേഹത്തിന്റെ കടയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
Read Also: വനിത എ.എസ്.ഐ.യെ കൊണ്ട് മാപ്പ് പറയിച്ച സംഭവം; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു വർഷം കയ്യാലപ്പുറത്തിരുന്നു. മതസൗഹാർദം തകർക്കരുതെന്ന് പറഞ്ഞതിന്റെ പേരിൽ മാധ്യമ ചർച്ചകളിൽ നിന്ന് വിലക്കി. ഒറ്റുക്കാർ സംഘടനയ്ക്കകത്ത് ഉള്ളവരാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സംഘവുമാണ് താൻ കോൺഗ്രസിലേക്ക് വരാൻ കാരണം. ബിജെപി നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റുകൾ കണ്ടു മടുത്താണ് പാർട്ടി മാറുന്നത്.
ശ്രീനിവാസൻ വധക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട 17 പ്രതികൾക്ക് ജാമ്യം കിട്ടിയത് എങ്ങനെയെന്ന് ബിജെപി നേതൃത്വം മറുപടി പറയണമെന്ന് സന്ദീപ് ചോദിച്ചു. ബലിദാനിയായ ശ്രീനിവാസന് വേണ്ടി എന്താണ് മികച്ച അഭിഭാഷകനെ ഹാജരാക്കാതിരുന്നത്? ആരാണ് ഇതിന് പിന്നിൽ നിന്ന് കളിച്ചത്? ബലിദാനികളെ ഒറ്റിക്കൊടുത്തത് ഞാനല്ല, നിങ്ങളുടെ കൂട്ടത്തിലാണെന്ന് ബിജെപി അണികൾ അറിയണമെന്നും സന്ദീപ് പറഞ്ഞു.
വിദ്വേഷത്തിന്റെ ക്യാംപിൽ നിന്ന് പുറത്ത് വന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. ഇനി കോൺഗ്രസുകാരനായി പ്രവർത്തിക്കും. കോൺഗ്രസിന്റെ ആശയം ഇന്ത്യയുടെ ആശയമാണ്. ഇന്ത്യയിൽ ജനിച്ച് വീഴുന്ന എല്ലാ കുട്ടികളുടെയും ഡിഎൻഎയിൽ കോൺഗ്രസിന്റെ ആശയമുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.