തിരുവനന്തപുരം: മര്യാദകൾ ലംഘിച്ചുള്ള കവലപ്രസംഗം ആണ് രാഹുൽ ​ഗാന്ധി സഭയിൽ നടത്തിയതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരൻ. ഹിന്ദു സമൂഹത്തിനെതിരെ രാഹുൽഗാന്ധി ഉന്നയിച്ച പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് കൈയ്യടിച്ച് പ്രോത്സാഹനം നൽകിയ കേരളത്തിലെ 19 ഇന്ത്യൻ സഖ്യത്തിലെ എംപിമാർ മലയാളികൾക്ക് ആകെ അപമാനമെന്നും വിമർശിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രസംഗത്തിൽ അസത്യങ്ങൾ പ്രചരിപ്പിച്ചു. ഹിന്ദു സമൂഹം ഹിംസയുടെ വക്താക്കൾ ആണെന്ന പരാമർശം അപലപനീയമെന്നും പരാമർശങ്ങൾ പിൻവലിച്ച് രാഹുൽ ഗാന്ധി ഹിന്ദു ജനതയോടു മാപ്പ് പറയണമെന്നും അദ്ദേഹം പറ‍ഞ്ഞു. കേരളത്തിലെ 19 അംഗങ്ങളും രാഹുൽ ​ഗാന്ധിയുടെ പ്രസംഗത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. കേരളത്തിലെ ഹിന്ദുക്കളുടെ വോട്ട് കൂടി നേടിയാണ് അവർ വിജയിച്ചത്. കേരളത്തിലെ എം പിമാരുടെ പ്രവർത്തി മലയാളികൾക്ക് ആകെ അപമാനമാണ്. 


ALSO READ: ഇനി ഐപിസി ഇല്ല; പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവിൽ വന്നു


രാഹുൽ ഗാന്ധി ചൈന, രാജ്യത്തെ സ്ഥലം കയ്യടക്കി വെച്ചിരിക്കുന്നത് മിണ്ടിയില്ല, പാകിസ്താന്റെ ആക്രമണങ്ങൾ മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാർലമന്റിൽ സംസാരിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ പദവിക്ക് ചേരാത്ത പരാമർശങ്ങൾ ആണ് രാഹുൽ ഗാന്ധി ഉപയോഗിച്ചത്. ഇത്രയും നാളും ഒരു പദവിയും വഹിക്കാതിരിക്കുകയായിരുന്ന് പെട്ടെന്ന് ഒരു പദവി ലഭിച്ചപ്പോൾ ഉള്ള അറിവില്ലായ്മ രാഹുൽ ഗാന്ധിക്ക് ഉണ്ടെന്ന് വി മുരളീധരൻ ആരോപിച്ചു.